നദിക്കടിയിൽ ഒരുക്കിയ പാർക്കിങ് സ്‌പേസ്; അത്ഭുതമായി ഒരു കാഴ്‌ച, വീഡിയോ

First under river car parking in Japan

ടെക്‌നോളജിയുടെ വളർച്ച പലപ്പോഴും നമ്മെ അത്ഭുതപ്പെടുത്താറുണ്ട്. അത്തരത്തിൽ ഒരു കാഴ്ചയാണ് ജപ്പാനിൽ നിന്നും വരുന്നത്. ലോകത്തിലെ എല്ലാ നഗരങ്ങളിലും നേരിടുന്ന വലിയൊരു പ്രശ്നത്തിനുള്ള പരിഹാരം കൂടിയാണ് ഈ കാഴ്ച. മിക്ക നഗരങ്ങളും നേരിടാറുള്ള പാർക്കിങ് സ്ഥലത്തിന്റെ അപര്യാപ്തതയാണ് ഇവിടെ പരിഹരിക്കപ്പെടുന്നത്. ഒരു നദിയുടെ അടിയിലായി നിർമിച്ചിരിക്കുന്ന പാർക്കിങ് സ്‌പേസാണ് കൗതുകവും ആശ്വാസവുമാകുന്ന ഒരു കാഴ്ചയായി മാറുന്നത്.

ഒഴുകുന്ന നദിയുടെ അടിയിലായി പാർക്ക് ചെയ്തിരിക്കുന്നത് നൂറുകണക്കിന് വാഹനങ്ങളാണ്. ജപ്പാനിലെ ടോക്കിയോയിലെ ഏദോഗവാ എന്ന സ്ഥലത്താണ് ഈ പാർക്കിങ് സൗകര്യം. നകാഗാവ എന്നും ക്യു എദോഗാവ എന്നും പേരുള്ള രണ്ട് നദികളുടെ ഇടയിലായി ഉള്ള കനാലിന് അടിയിലാണ് ഈ പാർക്കിങ് സ്‌പേസ് ക്രമീകരിച്ചിരിക്കുന്നത്.

Read also:തോൽക്കാൻ മനസില്ല; കൊവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടു, എയർപോർട്ട് തീമിൽ കഫേ ഒരുക്കി പൈലറ്റ്

1992 ലാണ് ജപ്പാനിലെ അണ്ടർവാട്ടർ പാർക്കിങ് ഒരുക്കിയത്. പിന്നീട് ഇതിന് മുകളിലായി കനാൽ ഒരുക്കുകയായിരുന്നു. ടോക്കിയോയിലെ ഒരു പ്രധാന ജലപാത കൂടിയാണ് ഈ കനാൽ. അതേസമയം വെള്ളത്തിനടിയിൽ ആണെങ്കിലും വായു സഞ്ചാരത്തിനും വെളിച്ചതിനുമൊക്കെയുള്ള സൗകര്യം ഈ പാർക്കിങ്ങിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

Story Highlights: First under river car parking in Japan