അനശ്വര രാജന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന വാങ്ക് ജനുവരി 29 മുതല്‍ തിയേറ്ററുകളിലേയ്ക്ക്

Vaanku Movie Release date Announced

സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കാന്‍ തീരുമാനമായതോടെ കൂടുതല്‍ സജീവമാകുകയാണ് മലയാള ചലച്ചിത്ര മേഖല. അനശ്വര രാജന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന വാങ്ക് എന്ന ചിത്രം ഈ മാസം 29 മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. വി കെ പ്രകാശിന്റെ മകള്‍ കാവ്യ പ്രകാശ് ആണ് ചിത്രത്തിന്റെ സംവിധാനം. ഉണ്ണി ആറിന്റെ കഥയെ ആസ്പദമാക്കി ഒരുക്കിയിരിയ്ക്കുന്ന ചിത്രംകൂടിയാണ് വാങ്ക്.

ഷബ്‌ന മുഹമ്മദാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിയ്ക്കുന്നത്. അനശ്വര രാജന് പുറമെ നന്ദന വര്‍മ്മ, ഗേപിക, വിനീത് തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. സെവന്‍ ജെ ഫിലിംസിന്റെ ബാനറില്‍ സിറാജുദ്ദീന്‍ കെ പി, ഷബീര്‍ പത്താന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. അര്‍ജുന്‍ രവിയാണ് ചിത്രത്തിന്റെ ഛായഗ്രാഹകന്‍.

Read more: ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ശ്രീശാന്ത് കളത്തില്‍; ആദ്യ മത്സരത്തില്‍ വിക്കറ്റ് നേട്ടവും

അതേസമയം ബുധനാഴ്ച (ജനുവരി13) മുതല്‍ കേരളത്തിലെ തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കും.
ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്സിന്റേതാണ് തീരുമാനം. വിജയ് കേന്ദ്ര കഥാപാത്രമായെത്തുന്ന മാസ്റ്റര്‍ ആയിരിക്കും തിയേറ്ററുകളില്‍ ആദ്യം പ്രദര്‍ശനത്തിനെത്തുന്ന ചിത്രം.

മുഖ്യമന്ത്രി പിണറായി വിജയന്‍ സിനിമാ സംഘടനാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ബുധനാഴ്ച മുതല്‍ തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനമായത്. 2021 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സിനിമാ തിയേറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ തിയേറ്ററുകള്‍ അടഞ്ഞ് കിടന്ന പത്ത് മാസത്തെ വൈദ്യുത ഫിക്സഡ് ചാര്‍ജും അമ്പത് ശതമാനമായി കുറയ്ക്കാന്‍ തീരുമാനിച്ചു.

Story highlights: Vaanku Movie Release date Announced