കൊടും വില്ലന്റെ അവതാരപ്പിറവിയുമായി മാസ്റ്ററില്‍ വിജയ് സേതുപതി; ആക്ഷന്‍ രംഗങ്ങളില്‍ പ്രിയതാരങ്ങള്‍ ഒന്നിക്കുമ്പോള്‍…

Vijay Sethupathi in Master Promo

വിജയ്-യും വിജയ് സേതുപതിയും ഒരുമിച്ചെത്തുന്ന മാസ്റ്റര്‍ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് തമിഴ് സിനിമാലോകം. അഭിനയ വികവില്‍ വിസ്മയങ്ങളൊരുക്കുന്ന താരങ്ങള്‍ നായകനായും വില്ലനായും എത്തുന്നു എന്നതാണ് മസ്റ്റര്‍ എന്ന ചിത്രത്തിന്റെ ഒരു പ്രധാന ആകര്‍ഷണംതന്നെ. വില്ലത്തരത്തിന്റെ ആള്‍രൂപമായ ഒരു കൊടും വില്ലനെയാണ് ചിത്രത്തില്‍ വിജയ് സേതുപതി അവതരിപ്പിക്കുന്നത്. ഇത് ശരിവയ്ക്കുന്ന ചിത്രത്തിന്റെ പ്രൊമോ വീഡിയോയും ചലച്ചിത്രലോകത്ത് ശ്രദ്ധേയമാണ്. വിജയ്-യും വിജയ് സേതുപതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് മാസ്റ്റര്‍.

‘കൈതി’ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. അതേസമയം പുതുമകളേറെയുള്ള ചിത്രമാണ് മാസ്റ്റര്‍ എന്ന് സംവിധായകന്‍ ലോകേഷ് കനകരാജ് അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ക്ലീഷേകള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read more: 90 കളിൽ തിളങ്ങിയ നായകന്റെ ജീവിതത്തിൽ വില്ലനായത് ആ സംഘട്ടന രംഗം; കിടപ്പിലായ ബാബുവിനെ കാണാനെത്തി ഭാരതിരാജ

മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെര്‍മിയ, അര്‍ജുന്‍ ദാസ്, ശന്തനു ഭാഗ്യരാജ്, ഗൗരി കൃഷ്ണന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കുന്നു. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. സത്യന്‍ സൂര്യനാണ് സംഗീതം ഒരുക്കുന്നത്. ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന പോസ്റ്ററുകളും ടീസറും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.

Story highlights: Vijay Sethupathi in Master Promo