ബീപാത്തുവിന്റെ ഓർമ്മകളിൽ ഒരു നാട്; പ്രിയപ്പെട്ട നായയ്‌ക്കായി ശിൽപം ഒരുക്കി നാട്ടുകാർ

village weeping in the memories of beepathu

ബീപാത്തു എന്ന നായ, നടുവട്ടം ഗ്രാമത്തിലുള്ളവരെ സംബന്ധിച്ച് വെറുമൊരു നായ ആയിരുന്നില്ല. ബീപാത്തു അവർക്ക് സ്വന്തം കുടുംബാംഗത്തെപ്പോലെയായിരുന്നു. 13 വർഷങ്ങൾക്ക് മുൻപ് ഷാജി ഊരാളുങ്കൽ എന്ന വ്യക്തി തെരുവിൽ നിന്നും എടുത്തുവളർത്തിയതാണ് ബീപാത്തുവിനെ.

ഷാജിയുടെ വീട്ടിൽ ആണ് താമസമെങ്കിലും ആ നാട്ടുകാരുടെ മുഴുവൻ ഓമനയായാണ് ബീപാത്തു വളർന്നത്. ആ പ്രദേശത്തെ എല്ലാ വീടുകളിലും ദിവസവും ഒരു നേരമെങ്കിലും ബീപാത്തു കയറിചെല്ലാറുണ്ട്. കുട്ടികളുടെയും മുതിർന്നവരുടേയുമൊക്കെ കൂടെ കളിക്കാനും സ്നേഹം പങ്കുവയ്ക്കാനുമൊക്കെ ബീപാത്തു ദിവസവും ചെല്ലും. എല്ലാ വീട്ടിലും ഉണ്ടാക്കുന്ന ഭക്ഷണത്തിൽ ഒരു പങ്ക് ബീപാത്തുവിനായി കരുതിവയ്ക്കാത്ത ഒരു വീടും ആ പ്രദേശത്തും ഉണ്ടായിരുന്നില്ല. കഴിഞ്ഞ 13 വർഷങ്ങൾ നാട്ടുകാരുടെ മുഴുവൻ കണ്ണിലുണ്ണിയായാണ് ബീപാത്തു വളർന്നത്.

Read also:ചടുലമായ നൃത്തചുവടുകളുമായി പ്രിയ വാര്യർ പാടി അഭിനയിച്ച ‘ലഡി ലഡി’ ഗാനം- വൈറൽ വീഡിയോ

അതുകൊണ്ടുതന്നെ ബീപാത്തുവിന്റെ മരണം ആ നാടിനെ മുഴുവൻ ദുഃഖത്തിലാഴ്ത്തി. കഴിഞ്ഞ ഡിസംബർ 28 ആം തിയതിയാണ് ബീപാത്തു തെരുവ് നായകളുടെ ആക്രമണത്തെ തുടർന്ന് മരണത്തിന് കീഴടങ്ങിയത്. ബീപാത്തുവിന്റെ മരണം ആ നാടിനെമുഴുവൻ കണ്ണീരിലാഴ്ത്തി. നിരവധി പേരാണ് ബീപാത്തുവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. ഇതിന് പുറമെ സാംസ്‌കാരിക സാമൂഹിക കൂട്ടായ്‌മയായ ഗ്രാമണിയുടെ നേതൃത്വത്തിൽ ബീപാത്തുവിനായി ഒരു അനുസ്മരണ പരിപാടിയും അവിടെ സംഘടിപ്പിച്ചു. തങ്ങളുടെ പൊന്നോമനയുടെ ഓർമയ്ക്കായി അവിടെ ഒരു ശില്പവും അവർ നിർമ്മിച്ചു.

Story Highlights:village weeping in the memories of beepathu