പിറന്നാൾ ദിനത്തിൽ ശ്രദ്ധനേടി 37 വർഷം മുൻപുള്ള യേശുദാസിന്റെ അഭിമുഖം- വീഡിയോ

January 10, 2021

മലയാളികളുടെ സംഗീതലോകത്ത് ഇത്രയധികം സ്വാധീനം ചെലുത്തിയ മറ്റൊരു ഗായകൻ ഇല്ലെന്നു തന്നെ പറയാം. കാരണം, അത്രയധികം വൈവിധ്യമാർന്ന ഗാനങ്ങളിലൂടെ യേശുദാസ് സംഗീത പ്രേമികളുടെ ഹൃദയം കീഴടക്കി. അദ്ദേഹത്തിന്റെ എൺപത്തിയൊന്നാം പിറന്നാൾ ദിനത്തിൽ 37 വർഷങ്ങൾക്ക് മുൻപുള്ള ഒരു അഭിമുഖം ശ്രദ്ധനേടുകയാണ്. 1984ൽ നടത്തിയ അഭിമുഖത്തിന്റെ അപൂർവമായ വീഡിയോ പുറത്തുവിട്ടിരിക്കുന്നത് എവിഎം ഉണ്ണിയാണ്.

വളരെ ശക്തമായ ഭാഷയിലാണ് യേശുദാസ് അന്നും നിലപാടുകൾ വ്യക്തമാക്കുന്നത്. സംഗീതം, വ്യക്തി ജീവിതം, സിനിമ തുടങ്ങി സാംസ്‌കാരിക രംഗങ്ങളിലെ വിവിധ തലങ്ങളെ കുറിച്ച് യേശുദാസ് അഭിമുഖത്തിൽ വ്യക്തമാക്കുന്നു. വർഷങ്ങൾക്കിപ്പുറവും ഈ അഭിമുഖം ശ്രദ്ധനേടുകയാണ്.

ആസാമീസ്, കൊങ്കിണി, കാശ്മീരി എന്നീ ഭാഷകളിൽ ഒഴിക ബാക്കി എല്ലാ ഇന്ത്യൻ ഭാഷയിലും യേശുദാസ് ആലപിച്ചിട്ടുണ്ട്. 1949ൽ ഒൻപതാം വയസിലാണ് യേശുദാസ് ആദ്യ കച്ചേരി അവതരിപ്പിച്ചത്. തിരുവനന്തപുരത്തെ മ്യൂസിക് അക്കാദമി, തൃപ്പുണിത്തുറ ആർ എൽ വി കോളേജ് എന്നിവടങ്ങളിലായിരുന്നു അദ്ദേഹം പഠനം പൂർത്തിയാക്കിയത്. 1961 നവംബർ 14നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ഗാനം റെക്കോർഡ് ചെയ്തത്. പിന്നീട് ഇങ്ങോട്ട് ചരിത്രം കുറിച്ച സംഗീത യാത്രയായിരുന്നു.

Story highlights- yesudas interview