കഥാപാത്രമാകാന്‍ 1984-ലെ മാരുതി കാറും; ആസിഫ് അലി നായകനാകുന്ന മഹേഷും മാരുതിയും ഒരുങ്ങുന്നു

ആസിഫ് അലി നായകനായെത്തുന്ന പുതിയ ചിത്രമാണ് മഹേഷും മാരുതിയും. പേര് സൂചിപ്പിയ്ക്കുന്നത് പോലെ ഒരു മാരുതി കാറും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. 1984 മോഡല്‍ മാരുതി 800-ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നത്. ഈ കാറിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. മലപ്പുറത്തെ ഓണ്‍റോഡ് ടീമാണ് ഈ കാര്‍ ഒരുക്കിയത്.

അതേസമയം രാജ്യത്തിന്റെ പലയിടങ്ങളില്‍ നിന്നുമായി പാര്‍ട്‌സുകള്‍ എത്തിച്ചാണ് കാര്‍ റെഡിയാക്കിയത്. ഷൂട്ടിങ്ങിനായി ആദ്യമേ കാര്‍ കണ്ടെത്തിയങ്കിലും പുതുക്കിപ്പണിയുന്ന ജോലി അല്‍പം വെല്ലുവിളി നിറഞ്ഞതായിരുന്നു. എങ്കിലും ഒടുവില്‍ ചിത്രത്തിനുവേണ്ടി 1984-ലെ മാരുതി 800-ഉം റെഡിയായി.

Read more: തങ്കച്ചന്റെ വേഷപ്പകര്‍ച്ചകള്‍ പ്രേക്ഷകര്‍ കാണാനിരിയ്ക്കുന്നതേയുള്ളൂ; ‘ബസന്തി’യായി കിടിലന്‍ പ്രകടനം: വീഡിയോ

മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിനൊപ്പം വിഎസ്എല്‍ ഫിലും ഹൗസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. സേതുവാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിയ്ക്കുന്നത്. കുട്ടനാടന്‍ ബ്ലോഗ് എന്ന ചിത്രത്തിനു ശേഷം സേതു സംവിധാനം നിര്‍വഹിയ്ക്കുന്ന ചിത്രമാണ് മഹേഷും മാരുതിയും. ഹാസ്യത്തിനും സൗഹൃദത്തിനും കുടുംബബന്ധത്തിനും പ്രണയത്തിനുമെല്ലാം പ്രാധാന്യം നല്‍കിക്കൊണ്ടാണ് ചിത്രമൊരുങ്ങുന്നത്.

Story highlights: 1984 Model Maruti 800 For Malayalam Movie Maheshum Maruthiyum

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.