ആരും കൈയടിച്ചുപോകും ഈ പ്രകടനത്തിന്; ബോളിവുഡ് ഗാനത്തിന് അതിമനോഹരമായി നൃത്തം ചെയ്ത് 62-കാരി

62 year old grandma dancing amazingly

ചിലരെ കാണുമ്പോള്‍ നാം അറിയാതെ പറഞ്ഞുപോകും ‘പ്രായമൊക്കെ വെറും നമ്പറല്ലേ’ എന്ന്. പ്രായത്തെ പോലും വെല്ലുന്ന കലാമികവുകൊണ്ട് സൈബര്‍ ഇടങ്ങളില്‍ താരമാകുന്നവരും ഇക്കാലത്ത് ഏറെയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശ്രദ്ധ നേടുന്നതും പ്രായത്തെ വെല്ലുന്ന ഒരു കലാപ്രകടനത്തിന്റെ വീഡിയോയാണ്.

ബോളിവുഡ് ഗാനത്തിന് അതിമനോഹരമായി നൃത്തം ചെയ്യുന്ന ഒരു അറുപത്തിരണ്ട് വയസ്സുകാരിയുടേതാണ് ഈ വീഡിയോ. രസകരമായ ഭവങ്ങള്‍ ഈ ഡാന്‍സിനെ കൂടുതല്‍ സുന്ദരമാക്കുന്നു. നിരവധിപ്പേരാണ് സമൂഹമാധ്യമങ്ങളില്‍ ഈ മുത്തശ്ശിയുടെ നൃത്തത്തെ പ്രശംസിയ്ക്കുന്നത്. വീഡിയോ പങ്കുവയ്ക്കുന്നവരും ഏറെയാണ്.

Read more: ‘ബുള്ളറ്റ് റാണി’ എന്ന ഈ പെണ്‍കരുത്ത് വേറിട്ട മാതൃക

രവി ബാല എന്നാണ് ഈ മുത്തശ്ശിയുടെ പേര്. ഡോലാരെ ഡോലാരേ… എന്ന ഹിറ്റ് ഹിന്ദി ഗാനത്തിനാണ് മുത്തശ്ശി അതിമനോഹരമായി നൃത്തം ചെയ്യുന്നത്. അതേസമയം നൃത്ത പ്രകടനങ്ങളിലൂടെ മുമ്പും സൈബര്‍ ഇടങ്ങളില്‍ രവി ബാല ശര്‍മ്മ എന്ന ഈ അറുപത്തിരണ്ടുകാരി കൈയടി നേടിയിട്ടുണ്ട്.

Story highlights: 62 year old grandma dancing amazingly

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.