‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ തമിഴ് റീമേക്കിൽ നായികയായി ഐശ്വര്യ രാജേഷ്

മലയാള സിനിമയിൽ വളരെയധികം ചർച്ചകൾക്ക് വഴിയൊരുക്കിയ ചിത്രമാണ് ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. ചിത്രമിപ്പോൾ തമിഴിലേക്കും തെലുങ്കിലേക്കും റീമേക്കിന് ഒരുങ്ങുകയാണ്. സംവിധായകൻ കണ്ണനാണ് ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. വളരെ ശ്കതമായ ഒരു സ്ത്രീകഥാപത്രത്തെയാണ് നിമിഷ സജയൻ ചിത്രത്തിൽ അവതരിപ്പിച്ചത്.

ഇപ്പോഴിതാ, റീമേക്കിൽ നിമിഷയുടെ വേഷം അവതരിപ്പിക്കുന്നത് ഐശ്വര്യ രാജേഷാണ്. തമിഴ് പതിപ്പിൽ മാത്രമാണ് ഐശ്വര്യ രാജേഷ് വേഷമിടുന്നത്. തമിഴ് സിനിമയിൽ വളരെയധികം ആരാധകരുള്ള, ബോൾഡ് കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുള്ള ഐശ്വര്യ തന്നെയാണ് ഈ കഥാപാത്രത്തിന് ഏറ്റവും അനുയോജ്യം എന്നാണ് റീപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചന്റെ തമിഴ്, തെലുങ്ക് റീമേക്ക് അവകാശങ്ങളും കണ്ണൻ തന്നെയാണ് സ്വന്തമാക്കിയിരിക്കുന്നത്. ഒരേസമയം രണ്ട് ഭാഷകളിലും ചിത്രം സംവിധാനം ചെയ്യും. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ വളരെയധികം സ്വാധീനിച്ചെന്നും അദ്ദേഹം പറയുന്നു. സ്ത്രീകളുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടിയ ചിത്രം വളരെയധികം ചിന്തിപ്പിച്ചു എന്നും ഒരു ഗ്ലാസ് വെള്ളം ചോദിക്കാൻ ഒരുങ്ങുമ്പോൾ പോലും രണ്ടാമതൊന്നുകൂടി ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചു എന്നുമാണ് കണ്ണൻ പ്രതികരിച്ചത്.

Read More: മൈനസ് 18 ഡിഗ്രി സെല്‍ഷ്യസില്‍ തണുത്തുറഞ്ഞ് നയാഗ്ര വെള്ളച്ചാട്ടം: അപൂര്‍വകാഴ്ച

താരങ്ങളെ പ്രഖ്യാപിച്ചാൽ ഉടൻ കാരക്കുടിയിൽ ചിത്രീകരണം ആരംഭിക്കും. പി.ജി മുത്തയ്യ ക്യാമറ കൈകാര്യം ചെയ്യുമ്പോൾ, രാജ്കുമാറാണ് ആർട്ട് വിഭാഗം. പട്ടുകോട്ടൈ പ്രഭാകറാണ് സംഭാഷണം എഴുതുന്നത്. അതേസമയം, കൃഷ്ണൻ സംവിധാനം ചെയ്യുന്ന തള്ളി പോകാതെ എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. അഥർവ, അനുപമ പരമേശ്വരൻ, അമിതാഷ് പ്രധാൻ എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ.

Story highlights- Aishwarya Rajesh teams up with Kannan for a woman-centric film

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.