‘എന്റെ എല്ലാവിധ ഭാവുകങ്ങളും, കഴിവ് പാരമ്പര്യമാണ്’; വിസ്മയ മോഹൻലാലിന് മലയാളത്തിൽ ആശംസ അറിയിച്ച് ബിഗ് ബി

 എഴുത്തുകാരിയെന്ന നിലയിൽ വ്യക്തിമുദ്ര പതിപ്പിക്കാൻ ഒരുങ്ങുകയാണ് മോഹൻലാലിൻറെ മകൾ വിസ്മയ. മുൻപ് ആയോധന കലകളിലൂടെ ശ്രദ്ധനേടിയ താരപുത്രി ലോക്ക് ഡൗൺ കാലത്ത് പുസ്തകത്തിന്റെ പണിപ്പുരയിലായിരുന്നു. ‘ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകം വിപണിയിലെത്തിയതും വൻ തോതിൽ വിറ്റുപോയിരുന്നു. ഇപ്പോഴിതാ, വിസ്മയയ്ക്ക് ആശംസ അറിയിക്കുകയാണ് ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചൻ.

തനിക്ക് പുസ്തകം അയച്ചതിന് ബച്ചൻ മോഹൻലാലിന് നന്ദി അറിയിച്ചുകൊണ്ടാണ് വിസ്മയക്ക് ആശംസകൾ കുറിച്ചിരിക്കുന്നത്. ‘എന്റെ എല്ലാവിധ ഭാവുകങ്ങളും’ എന്ന് മലയാളത്തിൽ എഴുതിയാണ് അമിതാഭ് ബച്ചൻ വിസ്മയക്ക് ആശംസ അറിയിച്ചത്. ‘കവിതകളുടെയും ചിത്രങ്ങളുടെയും ഏറ്റവും സൃഷ്ടിപരമായ സെൻസിറ്റീവ് യാത്ര .. കഴിവ് പാരമ്പര്യമാണ്! എന്റെ എല്ലാ വിധ ഭാവുകങ്ങളും- അമിതാഭ് ബച്ചന്റെ വാക്കുകൾ.

വിസ്മയയുടെ കവിതകളും ചിത്രങ്ങളും അടങ്ങുന്നതാണ് ‘ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ്’. ഒരു അച്ഛനെന്ന നിലയിൽ അഭിമാനം എന്ന് പറഞ്ഞു കൊണ്ടാണ് മോഹൻലാൽ പുസ്തകം പരിചയപ്പെടുത്തിയത്. ‘ഫെബ്രുവരി 14 ന് എന്റെ മകളുടെ ‘ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ പുസ്തകം പുറത്തിറങ്ങുന്നത് ഒരു പിതാവെന്ന നിലയിൽ എനിക്ക് അഭിമാനകരമായ നിമിഷമാണ്’- മോഹൻലാലിൻറെ വാക്കുകൾ. പെന്‍ഗ്വിന്‍ ബുക്ക്‌സാണ് പുസ്തകത്തിന്റെ പ്രസാധകർ.

Read More: മണ്ണിനടിയിൽ പതിനെട്ടു നിലയുള്ള അറയിൽ ഒളിച്ചു പാർത്ത ഇരുപതിനായിരത്തോളം മനുഷ്യർ- കപ്പഡോക്കിയയിലെ ഭൂഗർഭ നഗരം

അതേസമയം, തന്റെ വെയ്റ്റ് ലോസ്റ്റ് യാത്രയെ കുറിച്ച് വിസ്മയ അടുത്തിടെ പങ്കുവെച്ചിരുന്നു. ഫിറ്റ് കോഹ് തായ്‌‌ലൻഡിനോട് നന്ദി പറയുന്നു എന്ന് പറഞ്ഞുകൊണ്ടാണ് 22 കിലോഭാരം കുറച്ച അനുഭവം വിസ്മയ പങ്കുവെച്ചത്. സഹോദരൻ പ്രണവ് സിനിമയിലേക്ക് എത്തിയപ്പോഴും വിസ്‌മയ വെള്ളിത്തിരയിൽ നിന്നും അകന്നു നിന്നു. അതേസമയം, അച്ഛൻ മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിലൂടെ സിനിമാലോകത്തേക്ക് ചുവടുവയ്ക്കുകയാണ് വിസ്‌മയ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Story highlights- Amitabh Bachchan wishes Mohanlal’s daughter for her new book

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.