കൊവിഡിനോട്‌ പോരാടിയത് പത്തുമാസം; നാലുവയസുകാരിക്ക് ഹൃദ്യമായ യാത്രയയപ്പ് നൽകി ആശുപത്രി ജീവനക്കാർ- വീഡിയോ

പത്തുമാസത്തെ പോരാട്ടത്തിന് ശേഷം നാലുവയസുകാരി കൊവിഡ് മുക്തയായി ആശുപത്രിയിൽ നിന്നും യാത്രയാകുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്. മെക്സിക്കോയിലെ ഒരു ആശുപത്രയിൽ നിന്നും സ്റ്റെല്ല മാർട്ടിൻ എന്ന പെൺകുട്ടിയാണ് കൊവിഡ് മുക്തയായി വീട്ടിലേക്ക് മടങ്ങിയത്. കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് സ്റ്റെല്ല ആശുപത്രിയിൽ എത്തിയത്. അഞ്ചുമാസത്തോളം പീഡിയാട്രിക് ഐസിയുവിൽ ചികിത്സയിൽ കഴിഞ്ഞ സ്റ്റെല്ല ശ്വാസകോശത്തിന് തകരാർ സംഭവിച്ചതോടെ കോമ സ്റ്റേജിലായി.

ഒക്ടോബറോടെ നില മെച്ചമായി തുടങ്ങുകയായിരുന്നു. ആശുപത്രി ജീവനക്കാരോടും അടുത്ത ബന്ധം പുലർത്തിയ സ്റ്റെല്ലയ്ക്ക് ഒരു ഐപാഡ് സമ്മാനിക്കുകയും ചെയ്തിരുന്നു ആരോഗ്യപ്രവർത്തകർ. അതുകൊണ്ടു തന്നെ കുടുംബവുമായി ഈ പത്തുമാസക്കാലവും സ്റ്റെല്ലയ്ക്ക് അടുപ്പം നിലനിർത്താൻ സാധിച്ചു. രോഗക്കിടക്കയിൽ ചിത്രം വരയും കളിയും ചിരിയുമായി പിന്നീട് സ്റ്റെല്ല സജീവമായിരുന്നു. കഠിനാധ്വാനവും അർപ്പണബോധവും കൊണ്ടാണ് ഈ നാലുവയസുകാരി ജീവിതത്തിലേക്ക് മടങ്ങിയെത്തിയത് എന്നാണ് ചികിൽസിച്ച ടീം പറയുന്നത്.

Read More: ‘ഈ ചിത്രങ്ങൾ എന്റെ ഏതെല്ലാം സിനിമകളിൽ നിന്നുള്ളതാണ്?’- ആരാധകൻ അയച്ച ചിത്രങ്ങൾ പങ്കുവെച്ച് സുഹാസിനി

ഒട്ടേറെപ്പേരാണ് സ്റ്റെല്ലയ്ക്ക് ആശുപത്രി ജീവനക്കാർ ഒരുക്കിയ യാത്രയയപ്പ് വീഡിയോ ഏറ്റെടുത്തത്. കുടുംബത്തിനൊപ്പം സ്റ്റെല്ലാം പോകുമ്പോൾ ഒപ്പം പാവക്കുട്ടികളും ഉണ്ടായിരുന്നു. പത്തുമാസവും അവൾക്കൊപ്പം കൂട്ടിരുന്നവരിൽ ആ കളിപ്പാട്ടങ്ങളും ഉണ്ടായിരുന്നു. കയ്യടിയോടെയാണ് ആശുപത്രി ജീവനക്കാർ സ്റ്റെല്ലയെ യാത്രയയച്ചത്. കൊച്ചുപെൺകുട്ടിയുടെ അതിജീവനത്തിന് കയ്യടിക്കുകയാണ് ലോകവും.

Story highlights- Healthcare workers clap for 4-yr-old girl after she recovers from Covid-19