പ്രണയ ഭാവങ്ങള്‍ നിറച്ച് സുനാമിയിലെ വിഡിയോ ഗാനം

March 7, 2021
Aaraanu Official Video song from Tsunami movie

പ്രേക്ഷകര്‍ക്ക് ചിരി വരുന്നമായി എത്തുന്ന പുതിയ ചിത്രമാണ് സുനാമി. സംവിധായകന്‍ ലാലും ലാല്‍ ജൂനിയറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിയ്ക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറുകളും ട്രെയ്‌ലറുമെല്ലാം മികച്ച സ്വീകാര്യത നേടിയിരുന്നു.

ശ്രദ്ധ നേടുകയാണ് സുനാമിയിലെ മനോഹരമായ ഒരു പ്രണയഗാനം. ചിത്രത്തിലെ ആരാണ്,,, എന്നു പേരിട്ടിരിക്കുന്ന ഗാനത്തിന്റെ വിഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിയ്ക്കുന്നത്. ലാലിന്റേതാണ് ഗാനത്തിലെ വരികള്‍. നേഹ എസ് നായരും കേശവ് വിനോദും ചേര്‍ന്ന് ആലപിച്ചിരിയ്ക്കുന്നു. യക്‌സന്‍ ഗാരി പെരേരയും നേഹ എസ് നായരും ചേര്‍ന്നാണ് സംഗീതം നല്‍കിയിരിയ്ക്കുന്നത്.

Read more: സമൂഹമാധ്യമങ്ങളിൽ ഹിറ്റാണ്, ഈ ഫോർട്ട് കൊച്ചി മമ്മൂഞ്ഞ്; വേഷപ്പകർച്ചയിലും അഭിനയത്തിലും അമ്പരപ്പിച്ച് മിയക്കുട്ടി

പാണ്ട ഡാഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അലന്‍ ആന്റണിയാണ് ചിത്രത്തിന്റെ നിര്‍മാണം. ലാല്‍ തന്നെയാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. അലക്സ് ജെ പുളിക്കല്‍ ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.

നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. ഇന്നസെന്റ്, മുകേഷ്, അജു വര്‍ഗീസ്, ബാലു വര്‍ഗീസ്, സുരേഷ് കൃഷ്ണ, ബിനു അടിമാലി, ആരാധ്യ ആന്‍, അരുണ്‍ ചെറുകാവില്‍, ദേവി അജിത്, നിഷ മാത്യു, വത്സല മേനോന്‍, സിനോജ് വര്‍ഗീസ്, സ്മിനു തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലെത്തുന്നു.

Story highlights: Aaraanu Official Video song from Tsunami movie