വിമാനയാത്രയ്ക്കിടെ കുഞ്ഞിന് ജന്മം നൽകി യുവതി; സഹായവുമായി സഹയാത്രികയായ ഡോക്ടറും വിമാന ജീവനക്കാരും

2020 ഒക്ടോബറിൽ ഇൻഡിഗോ വിമാന യാത്രക്കിടെ ഒരു യുവതി കുഞ്ഞിന് ജന്മം നൽകിയത് വാർത്തയായിരുന്നു. ഇപ്പോഴിതാ, വീണ്ടും മനോഹരമായ ജനനത്തിന് ആകാശം സാക്ഷ്യം വഹിച്ചിരിക്കുകയാണ്. ബെംഗളൂരു-ജയ്പൂർ ഇൻഡിഗോ വിമാനത്തിലാണ് യാത്രക്കിടെ യുവതി പെൺകുഞ്ഞിന് ജന്മം നൽകിയത്. വിമാനക്കമ്പനി തന്നെയാണ് അപൂർവ നിമിഷത്തിന്റെ സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

ഇൻഡിഗോയുടെ പ്രസ്താവന ഇങ്ങനെ- ‘ബാംഗ്ലൂരിൽ നിന്ന് ജയ്പൂരിലേക്കുള്ള 6E 469 എന്ന വിമാനത്തിൽ ഒരു പെൺകുഞ്ഞ് ജനിച്ചു. ഡോ. സുബഹാന നസീറിന്റെ സഹായത്തോടെ ഇൻഡിഗോ ക്രൂവിന്റെ പിന്തുണയോടെയാണ് കുഞ്ഞിന് ജന്മം നൽകിയത്’. പുലർച്ചെ 5: 45 ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട വിമാന യാത്രക്കിടെ യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. യാത്രികയായി വിമാനത്തിലുണ്ടായിരുന്ന ഡോക്ടർ സുബഹാന നസീർ ഇൻഡിഗോ ക്രൂവിന്റെ സഹായത്തോടെ പ്രസവം സുഖപ്രദമാക്കി.

Read More: പത്തൊമ്പതാം നൂറ്റാണ്ടിലെ താരങ്ങൾ ഒറ്റ ഫ്രെയിമിൽ; ശ്രദ്ധനേടി സിജു വിൽസൺ പങ്കുവെച്ച ചിത്രം

രാവിലെ എട്ടുമണിയോടെ വിമാനം ജയ്‌പൂർ എത്തിയപ്പോൾ ഒരു ഡോക്ടറും ആംബുലൻസും അമ്മയെയും കുഞ്ഞിനേയും സ്വീകരിക്കാൻ വിമാനത്താവളത്തിൽ സജ്ജമായിരുന്നു. അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നുവെന്നും ഇൻഡിഗോ ടീം വ്യക്തമാക്കി.

Story highlights- Baby born on IndiGo Bengaluru-Jaipur flight