ഇത് മലയാളികളുടെ ഹൃദയം കവർന്ന പ്രിയനടി; ശ്രദ്ധനേടി സൂപ്പർ താരത്തിന്റെ ബാല്യകാല ചിത്രം

Childhood photo of malayalam actress

സിനിമ താരങ്ങളുടെ പഴയകാലത്തെ രസകരമായ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ സോഷ്യൽ ഇടങ്ങളിൽ വൈറലാകാറുണ്ട്. അത്തരത്തിൽ ഒരു സിനിമ താരത്തിന്റെ ബാല്യകാല ചിത്രമാണ് ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. മലയാളികളുടെ ഇഷ്ടനായികമാരിൽ ഒരാളായ മഞ്ജു വാര്യരുടെ പഴയകാല ചിത്രമാണ് സോഷ്യൽ ഇടങ്ങളിൽ വൈറലാകുന്നത്. നൃത്തവേദികളിൽ നിന്നും വെള്ളിത്തിരയിൽ സ്ഥാനമുറപ്പിച്ച നായികയാണ് മഞ്ജു വാര്യർ. പതിനാല് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ‘ഹൗ ഓൾഡ് ആർ യു’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയ നടിയാണ് മഞ്ജു വാര്യർ.

അതേസമയം നിരവധി ചിത്രങ്ങളാണ് മഞ്ജുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ‘ജാക്ക് ആന്‍ഡ് ജില്‍’ എന്ന ചിത്രം മഞ്ജുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. മഞ്ജുവും കാളിദാസ് ജയറാമുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, അജു വര്‍ഗീസ് തുടങ്ങിയ വലിയ താരനിരകള്‍ ജാക്ക് ആന്‍ഡ് ജില്‍ എന്ന ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം മുഴുനീള എന്റെര്‍റ്റൈനെര്‍ ആയിരിക്കുമെന്നാണ് സൂചന. സന്തോഷ് ശിവന്‍ – മഞ്ജു വാര്യര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആദ്യ ചിത്രം കൂടിയാണ് ഇത്.

Read also:കാഴ്ചക്കാരെ അമ്പരപ്പിച്ച കൂറ്റൻ പാമ്പ്; കൊടുംതണുപ്പിൽ പത്തുമണിക്കൂർ ചിലവിട്ട് ഒരുക്കിയ നിർമിതിയ്ക്ക് അഭിനന്ദനപ്രവാഹം

മധു വാര്യർ സംവിധാനം നിർവഹിക്കുന്ന ലളിതം സുന്ദരം, മമ്മൂട്ടിയും മഞ്ജു വാര്യരും ഒന്നിക്കുന്ന ദി പ്രീസ്റ്റ്, ചതുർ മുഖം, 9 എംഎം, മരയ്ക്കാർ അറബിക്കടലിന്റെ സിംഹം, വെള്ളരിക്ക പട്ടണം തുടങ്ങി നിരവധി ചിത്രങ്ങളും മഞ്ജുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Story Highlights: Childhood photo of malayalam actress