കൈയിൽ കുഞ്ഞുമായി ട്രാഫിക്കിൽ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥ; ഹൃദയംതൊട്ട കാഴ്ച

March 9, 2021

ഈ വനിത ദിനത്തിൽ സമൂഹമാധ്യമങ്ങളിൽ അടക്കം ഏറെ ശ്രദ്ധ നേടുകയാണ് ഒരു വിഡിയോ. പൊരി വെയിലത്ത് കൈയിൽ കുഞ്ഞിനേയും പിടിച്ച് ജോലിയിൽ കർമനിരതയാകുന്ന ഒരു പൊലീസ് ഓഫീസറെയാണ് ദൃശ്യങ്ങളിൽ കാണുന്നത്. ചണ്ഡിഗഡിൽ നിന്നും പുറത്തുവരുന്ന ഈ വിഡിയോ ഇതിനോടകം നിരവധിപ്പേർ ഏറ്റെടുത്തുകഴിഞ്ഞു.

പ്രിയങ്ക എന്ന പൊലീസ് ഓഫീസറാണ് വെയിലത്ത് കുഞ്ഞിനേയും പിടിച്ചുകൊണ്ട് ട്രാഫിക് നിയന്ത്രിക്കുന്നത്. അതേസമയം വഴി യാത്രക്കാരിൽ ആരോ ഒരാൾ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടതോടെ നിരവധിപ്പേരാണ് ഈ വിഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് വരുന്നത്. കുഞ്ഞിനേയും കൊണ്ട് ജോലി ചെയ്യാനിറങ്ങിയ ഈ സ്‌ത്രീ ഒരമ്മയുടെ കഷ്ടപ്പാടുകളാണ് കാണിക്കുന്നതെന്ന് പറയുന്നവരും നിരവധിയുണ്ട്.

Read also:വിയര്‍പ്പും ശക്തിയുംകൊണ്ട് സ്ത്രീകള്‍ നേടിയെടുത്ത വിജയത്തിന്റെ ഓര്‍മപ്പെടുത്തല്‍; അറിയാം വനിതാ ദിനത്തിന്റെ ചരിത്രം

എന്നാൽ ഈ മഹാമാരിക്കാലത്ത് ഇത്ര തുറസായ സ്ഥലത്ത് കുഞ്ഞിനേയും കൊണ്ട് എത്തിയതിനെതിരെ നിരവധി വിമർശനങ്ങളും ഉയരുന്നുണ്ട്. എന്തായാലും കഴിഞ്ഞ ദിവസം പങ്കുവയ്ക്കപ്പെട്ട ഈ വിഡിയോ ഈ വനിതാ ദിനത്തിൽ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു.

Read also; രാജ്യം കൈയടിച്ച മുത്തശ്ശി; വനിതാ ദിനത്തിൽ ഒരിക്കൽ കൂടി അഭിമാനിക്കാം ഈ അമ്മയെ ഓർത്ത്…

Story Highlights:cop-controls-traffic-with-baby-in-her-arms