മഴ നനയാതെ നായയെ കുട ചൂടിച്ച് പോലീസ് ഉദ്യോഗസ്ഥൻ- ഹൃദ്യം ഈ വീഡിയോ

March 30, 2021

മനുഷ്യരേക്കാൾ കനിവും കാരുണ്യവും അർഹിക്കുന്നതും, അത് പ്രകടിപ്പിക്കുന്നതും മൃഗങ്ങളാണ്. പ്രത്യേകിച്ച് നായകൾ. അവ തിരിച്ചൊന്നും പ്രതീക്ഷിക്കാതെയാണ് മനുഷ്യന് നന്മ ചെയ്യുന്നത്. തെരുവുനായകളെയും വളർത്തുനായകളെയും മനുഷ്യൻ ഉപദ്രവിക്കുന്ന സംഭവങ്ങൾ മനസാക്ഷിയെ നോവിക്കാറുണ്ട്. എന്നാൽ, അവയോട് അങ്ങേയറ്റം കരുണ കാണിക്കുന്ന ഒട്ടേറെപ്പേർ വേറെയുമുണ്ട്. കേരള പോലീസ് എന്നും തെരുവുനായകളോട് കനിവ് കാണിക്കുന്നതിൽ മുൻപന്തിയിലാണ്. ഇപ്പോഴിതാ, പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നുമുള്ള ഒരു വീഡിയോ ശ്രദ്ധ നേടുകയാണ്.

ക്ഷേത്രത്തിലെ ആറാട്ട് നടക്കുന്ന സമയത്ത് കനത്ത മഴയായിരുന്നു. മഴയത്ത് ഭക്തർക്കും ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്കും ഒപ്പം നിൽക്കുകയാണ് ഒരു നായ. മഴയത്ത് എല്ലാവരും കുട ചൂടി നിൽക്കുമ്പോൾ ഒരു പോലീസ് ഉദ്യോഗസ്ഥൻ തനിക്കൊപ്പം കുടക്കീഴിൽ നായയെയും നിർത്തിയിരിക്കുകയാണ്. അല്പം പേടിയോടെ അദ്ദേഹത്തിന്റെ അരികിൽ നിന്നും നായ നീങ്ങി നിൽക്കുമ്പോൾ നനയാതിരിക്കാൻ പരമാവധി ശ്രമിച്ചുകൊണ്ട് പോലീസ് ഉദ്യോഗസ്ഥനും ഒപ്പം നീങ്ങുന്നു.

Read More: ‘മണി ഹെയ്‌സ്‌റ്റിലെ പ്രൊഫസറെ മറന്നേക്കു, അതിലും ജീനിയസാണ് ജോർജുകുട്ടി’- ആഫ്രിക്കയിലും ഹിറ്റായി ദൃശ്യം 2

കേരള പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഈ വീഡിയോ പങ്കുവെച്ചത്. അതേസമയം, വേനൽ മഴയ്ക്ക്ക് മുൻപ് കനത്ത ചൂടിൽ നായകൾ വാഹനങ്ങൾക്കടിയിൽ തണുപ്പ് തേടി എത്തുമെന്ന മുന്നറിയിപ്പും പോലീസ് നൽകിയിരുന്നു. എവിടെയെങ്കിലും പാർക്ക് ചെയ്തിരിക്കുന്ന വാഹനം സ്റ്റാർട്ട് ചെയ്യുന്നതിന് മുൻപ് അതിനടിയിൽ മൃഗങ്ങൾ ഒന്നും ഇല്ലെന്നു ഉറപ്പ് വരുത്തണമെന്നാണ് പോലീസ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

Stry highlights- heart touching video