കലാഭവൻ മണി ഫൗണ്ടേഷൻ മണിരത്ന പുരസ്‌കാരത്തിന് അർഹരായി സ്റ്റാർ മാജിക് ടീം- മികച്ച ഷോ ഡയറക്ടറായി അനൂപ് ജോൺ

ചലച്ചിത്രലോകത്ത് വിസ്മയങ്ങൾ സൃഷ്ടിച്ച് വിടവാങ്ങിയ അതുല്യ കലാകാരൻ കലാഭവൻ മണിയുടെ അഞ്ചാം ചരമ വാർഷികത്തിൽ കലാ-സാംസ്‌കാരിക, സാമൂഹിക രംഗത്തെ പ്രമുഖർക്ക് മണിരത്ന പുരസ്കാരം നൽകി കലാഭവൻ മണി ഫൗണ്ടേഷൻ. ദൃശ്യമാധ്യമ രംഗത്തെ പ്രമുഖർക്ക് നൽകി വരുന്ന പുരസ്കാരത്തിൽ അഭിമാനനേട്ടത്തിലാണ് ഫ്ളവേഴ്സ് ടി വിയിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക് ടീം.

സ്റ്റാർ മാജിക് ഷോ ഡയറക്ടർ അനൂപ് ജോൺ, അവതാരക ലക്ഷ്മി നക്ഷത്ര, തങ്കച്ചൻ വിതുര എന്നിവരാണ് പുരസ്‌കാരത്തിന് അർഹരായത്. മികച്ച ഷോ ഡയറക്ടർ പുരസ്‌കാരം അനൂപ് ജോൺ സ്വന്തമാക്കിയപ്പോൾ, മികച്ച പെർഫോമറായി തങ്കച്ചനെയും മികച്ച അവതാരകയായി ലക്ഷ്മി നക്ഷത്രയെയും തിരഞ്ഞെടുത്തു. ഇവർക്ക് പുറമെ മികച്ച വോയിസ് ഓവറിന് ടിന്റുമോൾ ജോസഫ് അർഹയായി. മാർച്ച് ആറിന് സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലാണ് പുരസ്‌കാരം വിതരണം ചെയ്തത്.

STORY HIGHLIGHTS- Manirathna awards 2021