‘ഒരിക്കൽ ഇതൊരു ഇതിഹാസ താരത്തിന്റെ കാറായിരുന്നു’- ചിത്രം പങ്കുവെച്ച് മുരളി ഗോപി

March 4, 2021

ചില ഓർമ്മകളും ശേഷിപ്പുകളുമൊക്കെ പഴമയുടെ പ്രൗഢിയോടെ എന്നും തലയുയർത്തി നിൽക്കാറുണ്ട്. കാലങ്ങൾക്കൊപ്പം പലരും ആ ഓർമകളെ ചേർത്തുനിർത്തും. സിനിമാലോകത്തെ പ്രഗത്ഭനായ ഒരു ഇതിഹാസ താരത്തിനെകുറിച്ച് ഒരു മെഴ്‌സിഡസ് ബെൻസിലൂടെ ഓർമ്മിക്കുകയാണ് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. നിത്യഹരിത നായകൻ പ്രേംനസീറിന്റെ വാഹനത്തിന്റെ ചിത്രമാണ് മുരളി ഗോപി പങ്കുവയ്ക്കുന്നത്.

‘ഒരു കാലത്ത് ഇതിഹാസതാരമായ പ്രേം നസീറിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന വിന്റേജ് മെഴ്‌സിഡസിനൊപ്പം..’- മുരളി ഗോപിയുടെ വാക്കുകൾ. പിതാവ് ഭരത് ഗോപിയിലൂടെ മലയാള സിനിമയുടെ സുവർണ കാലഘട്ടവും അടുത്തറിഞ്ഞ വ്യക്തിയാണ് മുരളി ഗോപി. സിനിമാ സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്ന മുരളി ഗോപി എഴുത്തിലാണ് കൂടുതൽ ശ്രദ്ധ നൽകുന്നതെങ്കിലും അച്ഛനെപ്പോലെ അഭിനയത്തിലും കേമനാണ് എന്ന് നിരവധി തവണ തെളിയിച്ചിരുന്നു.

Read More: ‘ഇനി ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’ ടീമിനൊപ്പം’; പുതിയ സിനിമ വിശേഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

അടുത്തിടെ മുരളി ഗോപി വേഷമിട്ട ദൃശ്യം 2 വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹൻലാലിനൊപ്പം ശ്രദ്ധേയമായ വേഷത്തിലാണ് മുരളി ഗോപി എത്തിയത്. അതേസമയം, മമ്മൂട്ടിയെ നായകനാക്കി മുരളി ഗോപിയുടെ രചനയിൽ നവാഗത സംവിധായകനായ ഷിബു ബഷീർ ഒരുക്കുന്ന ചിത്രം ഒരുങ്ങുകയാണ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമിക്കുന്നത്. മുരളി ഗോപി രചന നിർവഹിക്കുന്ന തീർപ്പ് എന്ന ചിത്രവും അണിയറയിലുണ്ട്. എമ്പുരാന്റെ തിരക്കഥ ഒരുക്കുന്നതും മുരളി ഗോപിയാണ്.

Story highlights- murali gopi about prem nazeer