അല്ലിയുടെയും ഡാഡയുടെയും സ്നേഹനിമിഷങ്ങൾ- മകൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്

സമൂഹമാധ്യമങ്ങളിൽ താരമാണ് നടൻ പൃഥ്വിരാജ് സുകുമാരന്റെയും സുപ്രിയ മേനോന്റയും മകൾ അലംകൃത. ലോക്ക് ഡൗൺ കാലത്ത് കൊവിഡ് പ്രതിസന്ധിയെ കുറിച്ച് കുറിപ്പെഴുതിയും പത്രവാർത്ത തയ്യാറാക്കിയും അലംകൃത ശ്രദ്ധനേടിയിരുന്നു. മകളുടെ വിശേഷങ്ങൾ പതിവായി പങ്കുവയ്ക്കുമെങ്കിലും അലിയുടെ മുഖം പിറന്നാൾ ദിനത്തിൽ മാത്രമാണ് പൃഥ്വിരാജ് പുറത്തുവിടാറുള്ളത്. ഇപ്പോഴിതാ, മകൾക്കൊപ്പം പൃഥ്വിരാജ് സമയം ചിലവഴിക്കുന്ന മനോഹര ചിത്രം പങ്കുവെച്ചിരിക്കുകയാണ് സുപ്രിയ.

‘വെള്ളിയാഴ്ച രാത്രിയിലെ വിനോദം ഇതാണ്’. പൃഥ്വിയും അല്ലിയും ചേര്‍ന്ന് വിട്ട് പോയ വാക്ക് കണ്ടെത്തുകയാണെന്നായിരുന്നു സുപ്രിയ കുറിച്ചത്. സുപ്രിയ പോസ്റ്റ് ചെയ്ത ചിത്രം പൃഥ്വിയും ഷെയര്‍ ചെയ്തിട്ടുണ്ട്. ഡാഡയുടെ നെഞ്ചോട് ചേര്‍ന്നുള്ള അല്ലിയുടെ ചിത്രം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. 

അഞ്ചു വയസുകാരിയായ അലംകൃതയുടെ രസകരമായ വിശേഷങ്ങളൊക്കെ ഇരുവരും പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ കൊറോണ വൈറസിനെ കുറിച്ച് അലംകൃത തയ്യാറാക്കിയ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. കുറിപ്പിനൊപ്പം വാക്സിൻ എത്തിയപ്പോൾ കവിതയും രചിച്ചിരുന്നു അലംകൃത.

Read More: ‘ഡോണ്ട് റഷ്’ ചലഞ്ചിന് ചുവടുവെച്ച് കീർത്തി സുരേഷ്- വീഡിയോ

അതേസമയം, കടുവ എന്ന ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണ് പൃഥ്വിരാജ്. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് ഷാജി കൈലാസ് ആണ്. അതേസമയം ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം നിര്‍വഹിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകതയും കടുവയ്ക്കുണ്ട്. ചിത്രത്തിനുവേണ്ടിയുള്ള പൃഥ്വിരാജിന്റെ ഗെറ്റപ്പും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.