മരണത്തോട് മല്ലിടുന്ന പ്രിയതമനെ ചേർത്തുപിടിച്ച് അവൾ സമ്മതം മൂളി; കായികലോകം സാക്ഷിയായ ഫുട്‍ബോൾ ഗ്രൗണ്ടിലെ മനസമ്മതം, വിഡിയോ

rhali dobson accepts proposal from partner undergoing cancer treatment

സോഷ്യൽ ഇടങ്ങൾ മുഴുവൻ സാക്ഷ്യം വഹിച്ചതാണ് കഴിഞ്ഞ ദിവസം മെൽബണിലെ ഫ്രാങ്ക് ഹോളോഹാൻ റിസർവ് സ്റ്റേഡിയത്തിൽ വച്ചുനടന്ന പ്രണയസുരഭിലമായ നിമിഷങ്ങൾക്ക്.. രോഗാവസ്ഥയിൽ മരണത്തോട് മല്ലിടുന്ന പ്രിയതമന് വേണ്ടി ഫുട്ബോളിൽ നിന്നും വിരമിച്ച ശേഷം പ്രിയപ്പെട്ടവന്റെ അരികിലേക്ക് എത്തിയ യുവതിയാണ് സോഷ്യൽ ഇടങ്ങളിൽ മുഴുവൻ നിറയുന്നത്. മുൻ ഓസ്‌ട്രേലിയൻ വനിതാ ടീം സ്‌ട്രൈക്കർ റാലി ഡോബ്‌സൺ, തന്റെ ഇരുപത്തെട്ടാം വയസിൽ കളിക്കളത്തിൽ നിന്നും വിരമിക്കുമ്പോൾ പ്രിയതമനോടുള്ള സ്നേഹം മാത്രമായിരുന്നു മുന്നിലുണ്ടായിരുന്നത്.

കഴിഞ്ഞ കുറച്ച് നാളുകളായി ഡോബ്സന്റെ പ്രിയതമൻ മാറ്റ് സ്‌നോമൻ തലച്ചോറിൽ ബാധിച്ച അർബുദത്തെത്തുടർന്ന് ചികിത്സയിലാണ്. റേഡിയോ തെറാപ്പിക്കും, ശേഷം കീമോ തെറാപ്പിക്കും ഒരുങ്ങുകയാണ് സ്‌നോമൻ. അതിനാൽ ഇനിയുള്ള ദിനങ്ങൾ പ്രിയതമനൊപ്പം നില്ക്കാൻ വേണ്ടിയാണ് ഡോബ്‌സൺ ഫുട്‍ബോളിൽ നിന്നും വിരമിക്കാൻ ഒരുങ്ങുന്നത്. വർഷങ്ങൾക്ക് മുൻപ് സ്‌നോമൻ കളിക്കളത്തിൽ ബോധരഹിതനായി വീണപ്പോൾ നടത്തിയ വിദഗ്‌ധ പരിശോധനയിലാണ് അദ്ദേഹത്തിന് തലച്ചോറിൽ അർബുദം ആണെന്ന് കണ്ടെത്തിയത്.

Read also:പർവ്വതങ്ങൾക്ക് മുകളിലൂടെ ഒഴുകിനടക്കുന്ന മേഘങ്ങൾ; അതിമനോഹര കാഴ്ചകളും നിഗൂഢതകളും ഒളിപ്പിച്ച് ഒരു ദ്വീപ്

വിരമിക്കൽ മത്സരത്തിന് ശേഷം ഗ്രൗണ്ടിൽ നിന്നും സ്‌നോമന്റെ അരികിലേക്കാണ് ഡോബ്‌സൺ എത്തിയത്ത്. ഉടൻതന്നെ പോക്കറ്റിൽ കരുതിയിരുന്ന മോതിരം എടുത്ത് തന്റെ പ്രിയപ്പെട്ടവളോട് വിവാഹസമ്മതം നടത്തി സ്‌നോമൻ. നിറകണ്ണുകളോടെ ഡോബ്‌സൺ സമ്മതം മൂളിയപ്പോൾ കായികലോകം മുഴുവൻ ഇരുവരുടെയും സ്നേഹത്തിന് സാക്ഷികളാകുകയായിരുന്നു.

അതേസമയം അവസാന മത്സരത്തിൽ അറുപത്തി മൂന്നാം മിനിറ്റിൽ ഡോബ്‌സൺ നേടിയ ഗോളിലാണ് മെൽബൺ സിറ്റി വിജയിച്ചത്. മെൽബൺ സിറ്റിയും പെർത്ത് ഗ്ലോറിയും തമ്മിലായിരുന്നു മത്സരം.

Story Highlights:rhali dobson accepts proposal from partner undergoing cancer treatment