വരികൾ മറന്നിട്ടും പതറാതെ പാടി പാട്ടുവേദിയിലെ കുസൃതിക്കുടുക്കകൾ- വീഡിയോ

ഓരോ എപ്പിസോഡിലും ഒട്ടേറെ രസകരമായ മുഹൂർത്തങ്ങൾ സമ്മാനിച്ചാണ് ടോപ് സിംഗർ സീസൺ 2 പ്രേക്ഷകരിലേക്ക് എത്തുന്നത്. ഓരോ ഞായറാഴ്ചയും സ്റ്റാർ നൈറ്റ് എന്ന ആഘോഷരാവും ഒരുക്കിയതോടെ ടോപ് സിംഗർ കൂടുതൽ വർണ്ണാഭമായി. സിനിമാ- സംഗീത രംഗത്തെ ഒട്ടേറെ പ്രമുഖർ സ്റ്റാർ നൈറ്റിൽ അതിഥികളായി എത്താറുണ്ട്.

കുഞ്ഞു പാട്ടുകാരോട് സ്നേഹം പങ്കുവെച്ച് വേദിയിലേക്ക് എത്തിയിരിക്കുകയാണ് നടി അനു സിതാര. ഇന്നസെന്റും അതിഥിയായി എത്തിയിരുന്ന എപ്പിസോഡിൽ വളരെ രസകരമായ ചില മുഹൂർത്തങ്ങളാണ് അരങ്ങേറിയത്. പാട്ടുവേദിയിലെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടികളായ മിയ, മേഘ്ന, ദിയ, ദേവ്ന എന്നിവർ ആഘോഷമായാണ് പാട്ടുപാടാനായി സ്റ്റാർ നൈറ്റിൽ എത്തിയത്. സ്റ്റേജിൽ എത്തും മുൻപ് തന്നെ മാല കാണാനില്ല, വെള്ളം വേണം, പാട്ടറിയില്ല എന്നൊക്കെ പറഞ്ഞ് ചിരിയുണർത്തിയ കുട്ടിക്കൂട്ടം പക്ഷെ അതിമനോഹര പ്രകടനമാണ് കാഴ്ചവെച്ചത്.

Read More: ആസ്വാദനത്തിന്റെ വേറിട്ട ഭാവങ്ങൾ സമ്മാനിക്കാൻ ‘മിടുമിടുക്കി’കൾ എത്തുന്നു; ഇന്ന് രാത്രി 9: 30 മുതൽ ഫ്‌ളവേഴ്സിൽ

ചെറിയ കുട്ടികൾ ആയതുകൊണ്ടുതന്നെ ആരൊക്കെ എവിടൊക്കെ പാടണം എന്നതിൽ നാലുപേർക്കും സംശയമുണ്ടായിരുന്നു. പക്ഷെ പാടിത്തുടങ്ങിയതും, വരികൾ ഇടയ്ക്ക് മറന്നിട്ടുപോലും നിർത്താതെ ഒട്ടും പതറാതെ നാലുപേരും ഗംഭീരമാക്കി. എന്റെ ഖൽബിലെ വെണ്ണിലാവ് നീ എന്ന ഗാനമാണ് കുരുന്നു ഗായകർ പാടിയത്. പാട്ടിനു മുൻപും ശേഷവും നാലാളും പരസ്പരം കുറുമ്പ് കാണിച്ചെങ്കിലും വളരെ രസകരമായി അവർ പാട്ട് കൈകാര്യം ചെയ്തു. മനോഹരമായ ഈ നിമിഷം സമൂഹമാധ്യമങ്ങളിൽ ഹിറ്റാണ്.

Story highlights- star night special performance by junior singers