തിളച്ചുമറിയുന്ന ലാവ തടാകം മറികടന്ന് റെക്കോര്‍ഡ് സ്വന്തമാക്കിയ യുവതി

March 26, 2021
The young woman who broke the record by crossing the lava lake

സ്വന്തം പേരില്‍ ഒരു റെക്കോര്‍ഡ് എങ്കിലും സൃഷ്ടിച്ചെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ ഒന്നല്ല ഒരുപാട് തവണ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച മിടുക്കിയാണ് കരിന ഒലിയാനി എന്ന യുവതി. സാഹസികത ഇഷ്ടപ്പെടുന്ന കരിന ഏറ്റവും ഒടുവിലായി സൃഷ്ടിച്ച റെക്കോര്‍ഡിന്റെ വിശേഷങ്ങള്‍ സൈബര്‍ ഇടങ്ങളിലും ശ്രദ്ധ നേടിക്കഴിഞ്ഞു. തിളച്ചുമറിയുന്ന ലാവ നിറഞ്ഞ അഗ്നിപര്‍വതത്തെ മറികടന്നാണ് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ കരിന ഇടം നേടിയിരിക്കുന്നത്.

എത്യോപിയയിലെ എര്‍ട്ട് അലേ എന്ന സജീവ അഗ്നിപര്‍വതം മറികടക്കുകയായിരുന്നു കരിന. 1187 ഡിഗ്രി സെല്‍ഷ്യസിലാണ് അഗ്നിപര്‍വതത്തിലെ തടാകത്തില്‍ ലാവ തിളച്ചുമറിയുന്നത്. ലാവാ തടാകത്തെ മറികടക്കാന്‍ ലോഹക്കയറിലൂടെ 392 അടി ദൂരം കരിന സഞ്ചരിച്ചു. റെക്കോര്‍ഡ് കുറിച്ചപ്പോള്‍ സാഹസിക ലോകത്തുതന്നെ താരമായി മാറിയിരിക്കുകയാണ് ബ്രസീല്‍ സ്വദേശിനിയായ കരനി ഒലിയാനി.

Read more: ‘മേരി’; ജനരോക്ഷത്തെ തുടര്‍ന്ന് തൂക്കിലേറ്റപ്പെട്ട ആന

അതേസമയം ഭൂമിയിലെതന്നെ ഏറ്റവും സജീവമായ അഗ്നിപര്‍വതങ്ങളിലൊന്നാണ് എര്‍ട്ട് അലേ. അഗ്നിപര്‍വതം പലപ്പോഴും പൊട്ടിത്തെറിക്കാറുമുണ്ട്. 613 മീറ്റര്‍ ഉയരമുണ്ട് ഈ അഗ്നിപര്‍വതത്തിന്. അഗ്നിപര്‍വതത്തിലെ ലാവാ തടാകത്തെ മറികടന്ന് റെക്കോര്‍ഡ് സ്വന്തമാക്കിയതില്‍ അതിയായ സന്തേഷവും പ്രകടിപ്പിച്ചു കരിന.

ഇതിനുപുറമെ മറ്റ് നിരവധി റെക്കോര്‍ഡുകളും കരിന മുന്‍പ് സ്വന്തമാക്കിയിട്ടുണ്ട്. എവറസ്റ്റ് കൊടുമുടി കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ ബ്രസീല്‍ സ്വദേശി, മൗണ്ട് കെ ടു കീഴടക്കിയ ആദ്യ ബ്രസീലുകാരി, അനാകോണ്ടയ്ക്കും ജയന്റ് വൈറ്റ് ഷാര്‍ക്കിനുമൊപ്പം നീന്തിയ വനിത തുടങ്ങിയ റെക്കോര്‍ഡുകളെല്ലാം കരിന തന്റെ പേരില്‍ സ്വന്തമാക്കിയിട്ടുണ്ട്.

Story highlights: The young woman who broke the record by crossing the lava lake