കാര്‍ത്തിയുടെ സുല്‍ത്താനില്‍ സിമ്പു ആലപിച്ച ഗാനം

March 7, 2021
Yaaraiyum Ivlo Azhaga song from Sulthan

തമിഴകത്ത് മാത്രമല്ല മലയാളക്കരയിലും ഏറെ ആരാധകരുള്ള ചലച്ചിത്രതാരമാണ് കാര്‍ത്തി. താരം പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് സുല്‍ത്താന്‍. ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ് ചിത്രത്തിലെ മനോഹരമായ ഒരു ഗാനം. ‘യാരിയും ഇവളോ അഴകാ…’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തെത്തിയിരിയ്ക്കുന്നത്. മെര്‍വിന്‍ സോളമനും ചലച്ചിത്രതാരം സിമ്പുവും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിയ്ക്കുന്നത്. ഗാനത്തിന് സംഗീതം പകര്‍ന്നിരിയ്ക്കുന്നതും മെര്‍വിന്‍ സോളമനാണ്. വിവേകയുടേതാണ് ഗാനത്തിലെ വരികള്‍.

ഭാഗ്യരാജ് കണ്ണനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയതും. രശ്മിക മന്ദാന ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നു. ലാല്‍, ഹരീഷ് പേരാടി തുടങ്ങിയ മലയാളീ താരങ്ങളും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തുന്നുണ്ട്.

Read more: സമൂഹമാധ്യമങ്ങളിൽ ഹിറ്റാണ്, ഈ ഫോർട്ട് കൊച്ചി മമ്മൂഞ്ഞ്; വേഷപ്പകർച്ചയിലും അഭിനയത്തിലും അമ്പരപ്പിച്ച് മിയക്കുട്ടി

ആക്ഷനും റൊമാന്‍സിനും പ്രാധാന്യം നല്‍കിക്കൊണ്ട് ഒരുക്കുന്ന ചിത്രമാണ് സുല്‍ത്താന്‍. എസ് ആര്‍ പ്രകാശ് ബാബു, എസ് ആര്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. യോഗി ബാബു, മന്‍സൂര്‍ അലി ഖാന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.

Story highlights: Yaaraiyum Ivlo Azhaga song from Sulthan