മമ്മൂട്ടിയെ കാണണം; വിഡിയോകോളിലൂടെ അശ്വിന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ട് മമ്മൂട്ടി, സ്നേഹം നിറച്ചൊരു കൂടിക്കാഴ്ച

Mammootty surprise video call to ashwin

ഏതൊരു മലയാളികളുടെയും ആഗ്രഹങ്ങളിൽ ഒന്നാണ് തങ്ങളുടെ ഇഷ്ടതാരത്തെ ഒന്ന് കാണുക എന്നത്. മെഗാസ്റ്റാർ മമ്മൂട്ടിയെ കാണുക എന്നതായിരുന്നു അശ്വിൻ എന്ന ആൺകുട്ടിയുടെയും ഏറ്റവും വലിയ ആഗ്രഹം. ഓട്ടിസം ബാധിതനായ അശ്വിൻ ഇടയ്ക്കൊക്കെ തനിക്ക് മമ്മൂട്ടിയെ കാണണമെന്നും പറയാറുണ്ടായിരുന്നു. ഇപ്പോഴിതാ തന്റെ ആഗ്രഹം സാധിച്ചതിന്റെ സന്തോഷത്തിലാണ് അശ്വിൻ. വിഡിയോകോളിലൂടെയാണ് കഴിഞ്ഞ ദിവസം മമ്മൂട്ടി അശ്വിനും കുടുംബത്തിനും മുന്നിൽ പ്രത്യക്ഷപ്പെട്ടത്.

താടിയും മുടിയും വളർത്തിയ രൂപത്തിയതിനാൽ തന്നെ മനസ്സിലായോ എന്ന് ചോദിക്കുന്നുണ്ട് മമ്മൂട്ടി.മകന്റെ ഏറ്റവും വലിയ ആഗ്രഹമാണ് മമ്മൂക്കയെ കാണുക എന്നതെന്നും ഇപ്പോൾ അവൻ വലിയ സന്തോഷത്തിലാണെന്നും അശ്വിന്റെ വീട്ടുകാർ പറയുന്നതും വിഡിയോയിൽ കാണാം.

Read also:വരവായി നീ…അതിമനോഹരമായി പാടി വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയും; ശ്രദ്ധനേടി ‘സാറാസി’ലെ ഗാനം

അതേസമയം സിനിമ അഭിനയത്തിനപ്പുറം സാമൂഹ്യപ്രവർത്തനങ്ങൾക്കൊണ്ടും മമ്മൂട്ടി നിരവധി ആരാധകരെ നേടിയെടുത്തിട്ടുണ്ട്. കൊറോണക്കാലത്ത് ദുരിതത്തിലായ നിരവധിപ്പേർക്ക് സഹായഹസ്തവുമായി താരം എത്തിയതും വാർത്തകളിൽ ശ്രദ്ധ നേടിയിരുന്നു.

അതേസമയം നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങാനുള്ളത്. ദി പ്രീസ്റ്റാണ് മമ്മൂട്ടിയുടേതായി അവസാനം വെള്ളിത്തിരയിൽ എത്തിയ ചിത്രം. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയതായിരുന്നു നവാഗതനായ ജോഫിന്‍ ടി ചാക്കോ ഒരുക്കിയ ദി പ്രീസ്റ്റ്.

Story highlights: Mammootty surprise video call to ashwin