കാൻസറല്ല ജീവിതം തീരുമാനിക്കേണ്ടത്; അതിജീവനത്തിന്റെ അനുഭവം പറഞ്ഞ് സൊനാലി ബിന്ദ്രെ…

മികച്ച കഥാപാത്രങ്ങളിലൂടെ ആരാധക മനസിൽ ഇടം നേടിയ താരമാണ് സൊനാലി ബിന്ദ്രെ. താരത്തെ ബാധിച്ച രോഗത്തെക്കുറിച്ചുള്ള വാർത്തകൾ വളരെ വേദനയോടെയാണ് ആരാധകർ ഏറ്റെടുത്തത്. സൊനാലി തന്നെയാണ് തനിക്ക് ബാധിച്ച കാൻസർ എന്ന രോഗത്തെക്കുറിച്ച് സമൂഹ മാധ്യമത്തിലൂടെ ആരാധകരെ അറിയിച്ചത്. രോഗം തിരിച്ചറിഞ്ഞപ്പോൾ മുതൽ ഒരുപാട് പേർക്ക് പ്രാചോദനമായി രോഗത്തെ നോക്കിക്കണ്ട താരമാണ് സൊനാലി ബിന്ദ്രെ. രോഗത്തിന്റെ ഓരോ അവസ്ഥകളിലൂടെ കടന്നുപോയപ്പോഴും തന്റെ അവസ്ഥകളെക്കുറിച്ച് താരം മറ്റുള്ളവരുമായി പങ്കുവെച്ചിരുന്നു. അർബുദത്തോട് പോരാടി ജീവിതത്തിലേക്ക് തിരിച്ചെത്തിയ താരത്തിന്റെ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധനേടുന്നത്.

രോഗ ബാധിതയായിരുന്നപ്പോഴത്തെ ചിത്രവും പുതിയ ചിത്രവും ചേർത്തുവെച്ചാണ് സൊനാലി സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചത്. ‘എങ്ങനെയാണ് സമയം കടന്നുപോയത്… പുറകോട്ട് തിരിഞ്ഞ് നോക്കുമ്പോൾ ഞാൻ എന്റെ ശക്തി കാണുന്നു എന്റെ ബലഹീനതയും കാണുന്നു. എന്നാൽ അതിനേക്കാളേറെ ഇച്ഛാശക്തികൊണ്ട് ഞാൻ രോഗത്തെ നേരിട്ട കാലത്തെയും കാണുന്നു. ജീവിതം നിയന്ത്രിക്കുന്നത് അർബുദമല്ല നിങ്ങളുടെ ജീവിതം നിയന്ത്രിക്കേണ്ടത് നിങ്ങളാണ്. യാത്രയും നിങ്ങൾ തീരുമാനിക്കേണ്ടതാണ്.- സൊനാലി ഇൻസ്റ്റഗ്രാമിലൂടെ കുറിച്ചു.

Read also:കൊവിഡ് കാലത്ത് ആയിരങ്ങൾക്ക് ഭക്ഷണം വിളമ്പി ബോളിവുഡ് താരവും കുടുംബവും; പിന്തുണ അറിയിച്ച് സോഷ്യൽ മീഡിയ സുഹൃത്തുക്കൾ

അർബുദത്തെ ആത്മവിശ്വാസംകൊണ്ട് അതിജീവിച്ച നിരവധിപ്പേരിൽ ഒരാളാണ് സൊനാലി. 2019 ജൂലൈയിലാണ് തനിക്ക് കാൻസർ ആണെന്ന വിവരം സൊനാലി ആരാധകരുമായി പങ്കുവെക്കുന്നത്. ശക്തമായ പോരാട്ടങ്ങൾക്കൊടുവിൽ രോഗത്തെ പൂർണമായും ഒഴിവാക്കി ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം.

Story Highlights: Sonali bendre post on cancer survival