ലുക്കിലും അഭിനയത്തിലും ഞെട്ടിച്ച് ആര്യ; മികച്ച സ്വീകാര്യത നേടി സാർപട്ടാ പരമ്പരൈ

മികച്ച പ്രേക്ഷക സ്വീകാര്യത നേടുകയാണ് ആര്യ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച പാ രഞ്ജിത്ത് ചിത്രം സാർപട്ടാ പരമ്പരൈ. കബാലി, കാല എന്നീ ചിത്രങ്ങൾക്ക് ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് സാർപട്ടാ പരമ്പരൈ. ആമസോൺ പ്രൈമിലൂടെ പ്രേക്ഷകരിലേക്കെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

1970-80 കാലഘട്ടത്തിൽ നോര്‍ത്ത് മദ്രാസിൽ നിലനിന്നിരുന്ന സാർപട്ടാ പരമ്പരൈ എന്ന പാരമ്പര്യ ബോക്‌സിങ് താരങ്ങളുടെ ജീവിതം പറയുന്ന പുതിയ ചിത്രമാണ് സാർപട്ടാ പരമ്പരൈ. ബോക്സിംങുമായി ഒരു ജനതയ്ക്കുള്ള ബന്ധം വെളിവാക്കുന്ന കഥയാണ് സാർപട്ടയുടേത്. അതേസമയം സംവിധായകനും അണിയറപ്രവർത്തകരും ചേർന്ന് കെട്ടുറപ്പുള്ള തിരക്കഥയിലൂടെയും കാസ്റ്റിങ്ങിലൂടെയും ചിത്രത്തെ ഒരു ഗംഭീര ദൃശ്യാനുഭവമാക്കി മാറ്റിയിട്ടുണ്ട്.

അതേസമയം ആദ്യമായി ആര്യയും പാ രഞ്ജിത്തും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിൽ ബോക്സറുടെ വേഷത്തിലാണ് ആര്യ പ്രത്യക്ഷപ്പെടുന്നത്. അഭിനയത്തിലും ലുക്കിലും പ്രേക്ഷകരുടെ കൈയടി നേടുകയാണ് ആര്യ. ചിത്രത്തിന് വേണ്ടിയുള്ള ആര്യയുടെ മേക്ക് ഓവർ നേരത്തെ സിനിമ പ്രേമികൾക്കിടയിൽ ശ്രദ്ധ നേടിയിരുന്നു. കബിലൻ എന്ന കഥാപാത്രമായാണ് ആര്യ ചിത്രത്തിൽ വേഷമിടുന്നത്. കെ-9 സ്റ്റുഡിയോസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.

Read also: വാർധക്യം ബാധിച്ച ശരീരപ്രകൃതിയുമായി ജനിച്ചു, മറ്റുള്ളവർക്ക് പ്രചോദനമായ ജീവിതം; 18–ാം വയസിൽ അശാന്തി യാത്രയാകുമ്പോൾ…

തമിഴ് സിനിമ മേഖലയിൽ ഒരുപിടി സൂപ്പർഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് പാ രഞ്ജിത്ത്. 2012-ൽ പുറത്തിറങ്ങിയ കോമഡി ചലച്ചിത്രമായ ‘ആട്ടക്കത്തി’ ആയിരുന്നു പാ രഞ്ജിത് സംവിധാനം ചെയ്ത ആദ്യത്തെ ചലച്ചിത്രം. പിന്നീട് മദ്രാസ്, കബാലി, കാലാ തുടങ്ങിയ സിനിമകളിലൂടെ സൂപ്പർ ഹിറ്റ് സംവിധായകനായി പേരെടുത്ത പാ രഞ്ജിത്ത് ഹിന്ദിയിലും ഇപ്പോൾ സജീവമാകുകയാണ്. സംവിധായകനായും നിർമാതാവായും അറിയപ്പെടുന്ന പാ രഞ്ജിത്, പരിയേറും പെരുമാൾ, ഇരണ്ടാം ഉലകപോരിൻ കടൈസി ഗുണ്ടു എന്നീ സിനിമകളും നിർമിച്ചിട്ടുണ്ട്.

Story Highlights: arya starring sarpatta parambarai movie review