ഹെൽമെറ്റ് ധരിച്ചില്ല, ദുൽഖറിന് പെറ്റിയടിച്ച് സിജു വിൽസൻ, വിഡിയോ

റിലീസിന് ശേഷം ഒരു വർഷം പിന്നിട്ടിട്ടും സമൂഹമാധ്യമങ്ങളിൽ അടക്കം മികച്ച സ്വീകാര്യത നേടിക്കൊണ്ടിരിക്കുകയാണ് അനൂപ് സത്യൻ സംവിധാനം നിർവഹിച്ച വരനെ ആവശ്യമുണ്ട് എന്ന ചിത്രം. ചിത്രത്തിലെ മനോഹരമായ ഓരോ ഭാഗങ്ങളും ഉൾക്കൊള്ളുന്ന നിരവധി വിഡിയോകൾ ഇതിനോടകം പ്രേക്ഷകരിലേക്കെത്തിക്കഴിഞ്ഞു. ഇപ്പോഴിതാ വീണ്ടും ഏറെ ശ്രദ്ധ നേടുകയാണ് ചിത്രത്തിലെ എൻഡ് ക്രെഡിറ്റ് രംഗത്തിന്റെ മേക്കിങ് വിഡിയോ. ദുൽഖറിന്റെ കഥാപാത്രം ബിബീഷ് പി, നിക്കിയുമായി ഡേറ്റിങ്ങിന് പോകുമ്പോൾ പൊലീസ് പിടിക്കുന്ന രംഗങ്ങളാണ് വിഡിയോയിൽ ഉള്ളത്. സിജു വിൽസനാണ് ചിത്രത്തിൽ പൊലീസ് ഇൻസ്പെക്ടറായി എത്തുന്നത്.

സുരേഷ് ഗോപി, ശോഭന, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ തുടങ്ങി വമ്പൻ താരനിരകൾ ഒന്നിച്ച ചിത്രമാണ് വരനെ ആവശ്യമുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തിയ ചിത്രം കൂടിയാണ് വരനെ ആവശ്യമുണ്ട്. ചിത്രത്തിലെ ഇരുവരുടെയും പ്രകടനം നിരവധി പ്രശംസകളും ഏറ്റുവാങ്ങുന്നുണ്ട്. കുടുംബ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ നര്‍മ്മത്തിനും പ്രാധാന്യം നല്‍കിയിട്ടുണ്ട്.

Read also:മികച്ച വിഭ്യാഭ്യസം ഉറപ്പുവരുത്തണം; സ്കൂൾ നിർമാണത്തിന് ഒരു കോടി രൂപ സംഭാവന നൽകി നടൻ അക്ഷയ് കുമാർ

ദുല്‍ഖർ സൽമാന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയ്‌റര്‍ ഫിലിംസും എം സ്റ്റാര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. അനൂപ് സത്യന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. നിരവധി സൂപ്പര്‍ഹിറ്റുകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്റെ ആദ്യ സംവിധാന സംരംഭമാണ് ഈ ചിത്രം. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Story Highlights: Behind the scene- Fraud gets caught