ഞങ്ങൾക്ക് ഇവൻ ‘തക്കുടു’ സുമേഷ്- ചക്കപ്പഴം കുടുംബത്തിലെ ഒരു രസികൻ കാഴ്ച

ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഇഷ്ട വിനോദ ചാനലാണ് ഫ്‌ളവേഴ്സ് ടി വി. ചാനലിലെ എല്ലാ പരിപാടികളും പ്രേക്ഷകർക്ക് പ്രിയങ്കരമാണ്. ചിരിയും ചിന്തയുമായി എത്തിയ ചക്കപ്പഴമാണ്‌ ഇപ്പോൾ ഫ്‌ളവേഴ്‌സ് ടി വിയിൽ സംപ്രേഷണം ചെയ്യുന്ന ഏറ്റവും ജനപ്രിയമായ പരമ്പര. ഒരു കുടുംബത്തിലെ രസകരമായ നിമിഷങ്ങൾ പങ്കുവയ്ക്കുന്ന ചക്കപ്പഴത്തിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ ടിക് ടോക്ക് താരമാണ് റാഫി.

ചക്കപ്പഴം കുടുംബത്തിലെ ഏറ്റവും ഇളയ മകനായ സുമേഷെന്ന കഥാപാത്രത്തെയാണ് റാഫി അവതരിപ്പിക്കുന്നത്. കോമഡിയും രസികൻ നിമിഷങ്ങളുമൊക്കെയായി റാഫി ചക്കപ്പഴത്തിലെ പൊന്നോമന പുത്രനായി നിറയുകയാണ്. ഒരു കുടുംബം പോലെ തന്നെയാണ് ചക്കപ്പഴം ടീം ഷൂട്ടിങ്ങിനു ശേഷവും. ഇപ്പോഴിതാ, റാഫിയുടെ രസകരമായ ഒരു വിഡിയോ പങ്കുവെച്ചിരിക്കുകയാണ് കുഞ്ഞുണ്ണിയായി എത്തുന്ന അമൽ രാജ്ദേവ്.

അമലിന്റെയും സബീറ്റ ജോർജിന്റെയും മകന്റെ വേഷത്തിലാണ് റാഫി എത്തുന്നത്. ഇരുവരും ചേർന്ന് റാഫിയെ ഉയർത്തി ഊഞ്ഞാലാട്ടുന്ന വിഡിയോയാണ് അമൽ പങ്കുവെച്ചിരിക്കുന്നത്. അതിനൊപ്പം രസകരമായ ഒരു ക്യാപ്ഷനും ഉണ്ട്. ‘നാട്ടുകാർക്ക് ഇവൻ പേപ്പട്ടി സുമേഷ്..മറ്റുള്ളവർക്ക് ഇവൻ തുരുമ്പ് സുമേഷ്..എന്നാൽ ഞങ്ങൾക്ക് ഇവൻ തക്കുടു സുമേഷ്’.

Read More: ഗോത്ര സമൂഹത്തിനോടൊപ്പം പരമ്പരാഗത നൃത്തവുമായി ശോഭന- വിഡിയോ

അതേസമയം,  കുഞ്ഞുണ്ണിയായി എത്തുന്ന അമൽ രാജ്‌ദേവും ഫഹദ് നായകനായ മാലിക്കിൽ വളരെ പ്രധാനപ്പെട്ട വേഷം അവതരിപ്പിക്കുന്നുണ്ട്. പരമ്പരയിൽ ആശയായി എത്തുന്ന അശ്വതി ശ്രീകാന്തിന്റെ വീട്ടിൽ എല്ലാ താരങ്ങളുംകൂടി ഒത്തുചേർന്നാണ് മാലിക് ആമസോൺ പ്രൈമിൽ കണ്ടത്.

Story highlights- chakkappazham location fun