നിഴലിലെ കുട്ടിത്താരം ഐസിന്‍ ഹാഷ് ഹോളിവുഡിലേക്ക്

Child actor Izin Hash debut in Hollywood movie

ഐസിന്‍ ഹാഷ് എന്ന പേര് പലര്‍ക്കും സുപരിചിതമാണ്. കുഞ്ചാക്കോ ബോബനും നയന്‍താരയും പ്രധാന കഥാപാത്രങ്ങളായെത്തിയ നിഴല്‍ എന്ന ചിത്രത്തിലൂടെയാണ് കുട്ടിത്താരം മലയാള ചലച്ചിത്രലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. കൊച്ചുമിടുക്കന്റെ അഭിനയ മികവും ചലച്ചിത്രലോകത്ത് ശ്രദ്ധ നേടി. ഹോളിവുഡ് സിനിമയിലേക്കും ചുവടുവെച്ചിരിക്കുകയാണ് ഐസിന്‍ ഹാഷ്. സമൂഹമാധ്യമങ്ങളിലൂടെ താരം ഇക്കാര്യം പങ്കുവയ്ക്കുകയും ചെയ്തു.

‘നോര്‍ത്ത് ഓഫ് ദി ടെന്‍’ എന്നാണ് ഐസിന്‍ ഹാഷ് അഭിനയിക്കുന്ന ഹോളിവുഡ് ചിത്രത്തിന്റെ പേര്. സിനിമയുടെ ചില ലൊക്കേഷന്‍ ചിത്രങ്ങളും കുട്ടിത്താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. വ്യത്യസ്തമായ കഴിവുകളുള്ള അഞ്ച് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. കോമഡി പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ‘നോര്‍ത്ത് ഓഫ് ദി ടെന്‍’.

Read more: ഏറ്റവും സന്തോഷം ലഭിക്കുന്ന ഇടങ്ങളിൽ ഒന്ന്, പക്ഷെ കുട്ടികൾക്ക് പേരിടാനുള്ള അവകാശം സർക്കാരിന്, കൗതുകമായി ചില യാത്രാ വിശേഷങ്ങൾ

ചിക്കാഗോയിലും അബുദാബിയിലുമായാണ് സിനിമയുടെ ചിത്രീകരണം. അമേരിക്കക്കാരനായ റെയാന്‍ ലാമെര്‍ ആണ് ചിത്രത്തിന്റെ സംവിധാനം. ഓസ്‌കര്‍ അവാര്‍ഡ് ജേതാവ് ടെറന്‍സ് ജെ, ഡോണ്‍ ബെഞ്ചമിന്‍, മാറ്റ് റിഫ്, ടോസിന്‍, വെസ്ലി ആംസ്‌ട്രോങ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മലയാളിയായി ഐസിന്‍ മാതാപിതാക്കള്‍ക്കൊപ്പം ദുബായിലാണ് താമസമാക്കിയിരിക്കുന്നത്. ഫാഷന്‍ലോകത്ത് ശ്രദ്ധേയനായ താരം പരസ്യ ചിത്രങ്ങളിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. എഡിറ്ററായ അപ്പു ഭട്ടതിരിയുടെ ആദ്യ സംവിധാന സംരംഭമായ നിഴലില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ കുട്ടിത്താരം ഗംഭീരമാക്കി.

Story highlights: Child actor Izin Hash debut in Hollywood movie