കേശുവായി ദിലീപ്; വേറിട്ട ഗെറ്റപ്പ് പങ്കുവെച്ച് നാദിര്‍ഷ

Dileep Keshu ee Veedint

നിരവധി കഥാപാത്രങ്ങളിലൂടെ ചലച്ചിത്രലോകത്ത് ശ്രദ്ധേയനായ നടനാണ് ദിലീപ്. താരം കേന്ദ്ര കഥാപാതമായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കേശു ഈ വീടിന്റെ നാഥന്‍’. ചിത്രത്തിനു വേണ്ടിയുള്ള ദിലീപിന്റെ ഗെറ്റപ്പാണ് ചലച്ചിത്രലോകത്ത് ശ്രദ്ധ നേടുന്നത്. നാദിര്‍ഷയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ദിലീപിന്റെ പുതിയ ഗെറ്റപ്പ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതും നാദിര്‍ഷയാണ്.

രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് ദിലീപ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. നിലവില്‍ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഒരു ഗാനംരംഗം ചിത്രീകരിക്കുന്നതിനിടെ പകര്‍ത്തിയ ലൊക്കേഷന്‍ ചിത്രമാണ് നാദിര്‍ഷ പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോയില്‍ ദിലീപിനും നാദിര്‍ഷയ്ക്കും ഒപ്പം അനുശ്രീയുമുണ്ട്.

Read more: ‘അയ്യോ, മഞ്ജു ‘വാരി’യെ അറിയില്ലേ?സിനിമയിലൊക്കെ ഉള്ളയാളാ..’- രമേഷ് പിഷാരടിയെ കുഴപ്പിച്ച് മേഘ്‌നക്കുട്ടി

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയ സജീവ് പാഴൂര്‍ ആണ് ചിത്രത്തിന്റെ തിരക്കഥ. നാഥ് ഗ്രൂപ്പ് ആണ് നിര്‍മാണം. അനില്‍ നായര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ദിലീപിനും അനുശ്രീക്കും പുറമെ സിദ്ധിഖ്, സലീംകുമാര്‍, ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ബിനു അടിമാലി, സ്വാസിക തുടങ്ങിയ നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Story highlights: Dileep Keshu ee Veedinte Nathan location still