ദുൽഖർ സൽമാനെ കണ്ണീരണിയിച്ച സർപ്രൈസുമായി ‘ഹേ സിനാമിക’ ടീം- വിഡിയോ

ദുൽഖർ സൽമാന്റെ പിറന്നാൾ ഒട്ടേറെ സർപ്രൈസുകൾ നിറഞ്ഞതായിരുന്നു. അഞ്ചോളം ചിത്രങ്ങളുടെ വിശേഷങ്ങളായിരുന്നു പിറന്നാൾ ദിനത്തിൽ ദുൽഖർ പങ്കുവെച്ചത്. ഇപ്പോഴിതാ, ഹേ സിനാമിക എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകർ താരത്തിന് ആശംസ അറിയിച്ചിരിക്കുകയാണ്. നായികയായ അദിതി റാവു ഉൾപ്പെടെയുള്ള സഹതാരങ്ങളും അണിയറപ്രവർത്തകരും ദുൽഖറിന് വിഡിയോ സന്ദേശത്തിലൂടെയാണ് ആശംസ അറിയിച്ചത്.

ഈ വിഡിയോ പങ്കുവെച്ചുകൊണ്ട് ദുൽഖർ സൽമാൻ ഹൃദ്യമായൊരു കുറിപ്പ് എഴുതി- ‘നന്ദി, ഞങ്ങളുടെ അത്ഭുതകരമായ ടീമിന് നന്ദി.. ഈ വിഡിയോ എന്റെ കണ്ണുനിറച്ചു. ഈ വിഡിയോ ഞാൻ എത്രമാത്രം ഇഷ്ടപ്പെട്ടുവെന്നും അത് കാണുമ്പോൾ എനിക്ക് എത്ര സന്തോഷം തോന്നിയെന്നും വാക്കുകളിൽ വിവരിക്കാൻ കഴിയില്ല. നിങ്ങളെ ഓരോരുത്തരെയും സ്നേഹിക്കുന്നു ! എന്റെ ജന്മദിനത്തിനായി ഇത് സൃഷ്ടിക്കാൻ എല്ലാവരേയും ഒരുമിച്ച് കൊണ്ടുവന്ന എന്റെ ബ്രിന്ദ മാസ്റ്റർ. നന്ദി’ ദുൽഖർ സൽമാൻ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിക്കുന്നു.

Read More: ഞങ്ങൾക്ക് ഇവൻ ‘തക്കുടു’ സുമേഷ്- ചക്കപ്പഴം കുടുംബത്തിലെ ഒരു രസികൻ കാഴ്ച

അതേസമയം, പ്രശസ്ത നൃത്തസംവിധായിക ബൃന്ദ സംവിധാനം ചെയ്യുന്ന വരാനിരിക്കുന്ന ചിത്രമാണ് ‘ഹേ സിനാമിക’. ദുൽഖർ സൽമാൻ, കാജൽ അഗർവാൾ, അദിതി റാവു ഹൈദാരി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദുൽഖർ സൽമാൻ ചിത്രത്തിനായി ഒരു ഗാനം ആലപിച്ചിട്ടുണ്ട്.

Story highlights- Dulquer Salmaan thanks ‘Hey Sinamika’ team