റോയിയുടെ അടവുകള്‍ക്ക് തിരിച്ചടികളുമായി ഡെയ്‌സി; കാണാം പ്രിയങ്കരി

Flowers TV Priyankari serial promo new

ലോകമെമ്പാടുമുള്ള മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ പരമ്പരയാണ് ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന പ്രിയങ്കരി. പുതിയ കഥാമുഹൂര്‍ത്തങ്ങളുമായി മുന്നേറുകയാണ് പ്രേക്ഷകരുടെ പ്രിയ പരമ്പര. ഫ്‌ളവേഴ്‌സ് ടിവിയില്‍ എല്ലാ ദിവസവും രാത്രി 7.30 നാണ് പ്രിയങ്കരിയുടെ സംപ്രേക്ഷണം.

ഡെയ്‌സിയാണ് പ്രിയങ്കരയിലെ പ്രധാന കഥാപാത്രം. ചലച്ചിത്ര താരം ഷഫ്‌ന ഡെയ്‌സി എന്ന കഥാപാത്രത്തെ മിനിസ്‌ക്രീനില്‍ ഗംഭീരമാക്കുന്നു. ത്രികോണ പ്രണയകഥ പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന പ്രിയങ്കരിയില്‍ പുതിയ കഥാപാത്രങ്ങളും പുതിയ കഥാമുഹൂത്തങ്ങളും ഇടം നേടിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

Read more: തെയ്തക തെയ്തക താളത്തില്‍ കുടുക്ക് പാട്ടുമായി കുരുന്ന് ഗായകര്‍: വിഡിയോ

നമുക്ക് ചുറ്റും കണ്ടുവരുന്ന ചില ജീവിത യാഥാര്‍ത്ഥ്യങ്ങളുടേയും പ്രതിഫലനം കൂടിയാണ് പ്രിയങ്കരി എന്ന പരമ്പര. കുടുംബ ബന്ധങ്ങളുടെ ആഴവും പ്രണയത്തിലെ ചില ചതികളുമെല്ലാം പ്രിയങ്കരിയില്‍ ദൃശ്യവല്‍ക്കരിച്ചിരിക്കുന്നു. ലോക്ക്ഡൗണ്‍ കാലത്ത് പ്രേക്ഷകരിലേക്കെത്തിയ പ്രിയങ്കരി മികച്ച സ്വീകാര്യതയോടെ മുന്നേറുകയാണ്.

Story highlights: Flowers TV Priyankari serial promo new