പിക്കിള്‍ഡ് വിത് ലൗ; ഇത് കൊവിഡ് രോഗികള്‍ക്കായി ഒരു മുത്തശ്ശിയുടെ കരുതല്‍

July 30, 2021
Grandma Uses Pickles To Raise Money For the Covid Affected

നാളുകള്‍ ഏറെയായി കൊവിഡ് 19 എന്ന മഹാമാരിക്കെതിരെ നാം പോരാട്ടം തുടങ്ങിയിട്ട്. കൊവിഡ് പോരാട്ടത്തിന് കരുത്ത് പകരുന്ന നിരവധി മാതൃകകളും നമുക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഉഷ ഗുപ്ത എന്ന മുത്തശ്ശിയും ഈ കൊവിഡ്ക്കാലത്ത് വേറിട്ട മാതൃകയാകുന്നു. പിക്കിള്‍ഡ് വിത് ലൗ എന്ന സംരംഭത്തിലൂടെ കൊവിഡ് രോഗികള്‍ക്കായി സഹായമെത്തിക്കുകയാണ് ഈ മുത്തശ്ശി.

എണ്‍പത്തിയേഴ് വയസ്സുണ്ട് ഉഷ ഗുപ്തയ്ക്ക്. കൊവിഡ് എന്ന മഹാമാരി ഉഷ ഗുപ്തയുടെ ജീവിതത്തിലുണ്ടാക്കിയ നഷ്ടം ചെറുതല്ല. പ്രിയപ്പെട്ട ഭര്‍ത്താവിനെ കൊവിഡ് കവര്‍ന്നെടുത്തു. ആറ് പതിറ്റാണ്ടുകള്‍ ജീവിതത്തില്‍ താങ്ങും തണലുമായി നിന്ന പ്രിയതമനെ കൊവിഡ് കവര്‍ന്നപ്പോള്‍ ഉഷ കുമരി ഏറെ സങ്കടപ്പെട്ടു.

എന്നാല്‍ മനസ്സിനെ തളര്‍ത്താന്‍ അവര്‍ തയാറായിരുന്നില്ല. കൊവിഡ് മൂലം ദുരിതമനുഭവിക്കുന്ന പലരേക്കുറിച്ചുമുള്ള വാര്‍ത്തകള്‍ കേട്ടതോടെ ഒരു സഹായം അവര്‍ക്കായി ചെയ്യണമെന്ന് ഈ മുത്തശ്ശി തീരുമാനിച്ചു. അങ്ങനെയാണ് പിക്കിള്‍ഡ് വിത് ലൗ എന്ന സംരംഭത്തിന് തുടക്കം കുറിച്ചത്. അച്ചാറും ചട്‌നിയും തയാറാക്കി വില്‍ക്കുകയാണ് ഈ സംരംഭത്തിലൂടെ. ലഭിയ്ക്കുന്ന തുക കൊവിഡ് രോഗികള്‍ക്കായി നല്‍കുകയും ചെയ്യുന്നു.

Read more: ‘എന്തേ ഇന്നും വന്നിലാ…’ പാടി ബെവന്‍; എഴുന്നേറ്റ് നിന്ന് കൈയടിച്ച് വിധികര്‍ത്താകള്‍: അതിഗംഭീരം ഈ ആലാപനം

മനോഹരമായ റിബ്ബണ്‍ ഒക്കെ വെച്ച് അലങ്കരിച്ച് സ്‌നേഹത്തോടെയുള്ള ഒരു സമ്മാനപ്പൊതിയായാണ് അച്ചാറും ചട്‌നിയും ഈ മുത്തശ്ശി ആവശ്യക്കാരിലേക്ക് എത്തിക്കുന്നത്. ഡല്‍ഹി സ്വദേശിനിയാണ് ഉഷ ഗുപ്ത. തുടക്കത്തില്‍ സുഹൃത്തുക്കളും ബന്ധുക്കളുമാണ് അച്ചാറും ചട്‌നിയം വാങ്ങിയിരുന്നതെങ്കില്‍ പിന്നീട് വില്‍പന വ്യാപിച്ചു. രുചിയിലും ഏറെ മികച്ചതാണ് ഉഷ ഗുപ്ത തയാറാക്കുന്ന അച്ചറുകള്‍ എന്നും പലരും അഭിപ്രായപ്പെടുന്നു.

Story highlights: Grandma Uses Pickles To Raise Money For the Covid Affected