ആദ്യ പന്ത് സിക്‌സ് ആയിരിക്കുമെന്ന് നേരത്തെ പറഞ്ഞു; ഇഷാന്‍ കിഷന്റെ ഏകദിന കരിയറിലെ ആദ്യ സിക്‌സിന്റെ വിശേഷങ്ങള്‍

Ishan Kishan reveals the secret behind the first six

ഏകദിന കരിയറിലെ ആദ്യ പന്ത് തന്നെ സിക്‌സ് ആക്കി മാറ്റി കായിക ലോകത്ത് താരമായിരിക്കുകയാണ് ഇന്ത്യന്‍ താരം ഇഷാന്‍ കിഷന്‍. പിറന്നാള്‍ ദിനത്തിലാണ് താരം അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത് എന്നതും മറ്റൊരു കൗതുകമാണ്. ആദ്യ മത്സരത്തില്‍ അര്‍ധ സെഞ്ചുറിയും നേടി ഇഷാന്‍ കിഷന്‍.

ശ്രദ്ധ നേടുകയാണ് ഇഷാന്‍ കിഷന്റെ ചെറിയൊരു അഭിമുഖ വിഡിയോ. ഇന്ത്യന്‍താരം യുസ്വേന്ദ്ര ചാഹലുമായി നടത്തിയ സൗഹൃദ സംഭാഷണത്തിന്റേതാണ് ഈ വിഡിയോ. ആദ്യ പന്ത് തന്നെ സിക്‌സ് ആക്കുമെന്ന് സഹതാരങ്ങളോട് മത്സരത്തിന് മുന്‍പേ പറഞ്ഞിരുന്നു എന്ന് താരം അഭിമുഖത്തില്‍ പറഞ്ഞു. ആദ്യ പന്ത് സിക്‌സാക്കാന്‍ പറ്റിയ സാഹചര്യമായിരുന്നു ക്രീസിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read more: ഭാവാര്‍ദ്രമായി ചുവടുകള്‍ വെച്ച് ആശ ശരത്; മനോഹരം ഈ നൃത്തം

മത്സരത്തില്‍ 42 പന്തുകളില്‍ നിന്നുമായി 59 റണ്‍സാണ് ഇഷാന്‍ കിഷന്‍ അടിച്ചെടുത്തത്. ഇതില്‍ രണ്ട് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടുന്നു. ശ്രീലങ്കയ്ക്ക് എതിരെ നടന്ന ഏകദിന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയം നേടിയത്. ഏകദിന അരങ്ങേറ്റത്തില്‍ അര്‍ധ സെഞ്ചുറി പിന്നിടുന്ന 16-ാമത്തെ ഇന്ത്യന്‍ താരമാണ് ഇഷാന്‍ കിഷന്‍.

Story highlights: Ishan Kishan reveals the secret behind the first six