ഭാവഗായകന്റെ ഹറ്റ് ഗാനം ഭാവം ചോരാതെ പാടി കൊച്ചുമിടുക്കന്‍: കൈയടിച്ച് സോഷ്യല്‍മീഡിയ

Little boy singing amazingly

അതിഗംഭീരമായ ആലാപന മാധുര്യം ആസ്വാദകര്‍ക്ക് സമ്മാനിച്ചിട്ടുള്ള ഗായകനാണ് പി ജയചന്ദ്രന്‍. ഭാവഗായകനായ അദ്ദേഹത്തിന്റെ പാട്ടുകളൊക്കേയും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതുമാണ്. ഭാവാര്‍ദ്രമായി പി ജയചന്ദ്രന്‍ പാടി ഹിറ്റാക്കിയ ഒരു ഗാനം ആലപിക്കുന്ന കൊച്ചുമിടുക്കന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു.

നിന്‍ മണിയറയിലെ… എന്ന ഗാനമാണ് കൊച്ചുമിടുക്കന്‍ ഗംഭീരമായി ആലപിക്കുന്നത്. പാര്‍ഥിവ് എന്നാണ് ഈ മിടുക്കന്റെ പേര്. ഗായകനായ എടപ്പാള്‍ വിശ്വന്റെ മകനാണ് പാര്‍ഥിവ്. പാട്ടിന്റെ ഭാവം ചോരാതെ ചെറു ചിരിയോടെ പാടുന്ന മിടുക്കന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ നിരവധിപ്പേരാണ് പങ്കുവയ്ക്കുന്നത്.

Read more: ‘അല്ലിമലർക്കാവിൽ പൂരം കാണാൻ’; പ്രേക്ഷകരുടെ പ്രിയഗാനയുമായി എംജി ശ്രീകുമാർ

പി വേണു സംവിധാനം നിര്‍വഹിച്ച സി ഐ ഡി നസീര്‍ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. പ്രേക്ഷകരിലേക്കെത്തിയിട്ട് വര്‍ഷങ്ങള്‍ ഏറെയായെങ്കിലും ഇന്നും ഈ ഗാനം മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. ശ്രീകുമാരന്‍ തമ്പിയുടേതാണ് ഗാനത്തിലെ വരികള്‍. എം കെ അര്‍ജുനന്‍ മാസ്റ്റര്‍ സംഗീതം പകര്‍ന്നിരിക്കുന്നു.

Story highlights: Little boy singing amazingly