ഒളിമ്പിക്സിൽ ആദ്യ മെഡൽ തിളക്കത്തിൽ ഇന്ത്യ; മീരാബായ് ചാനുവിലൂടെ ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ

ഒളിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ മെഡൽ തിളക്കം. ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടി മീരാബായ് ചാനുവാണ് രാജ്യത്തിൻറെ അഭിമാന താരമായി മാറിയിരിക്കുന്നത്. ക്ലീൻ ആന്റ് ജെർക്ക് വിഭാഗത്തിൽ 115 കിലോഗ്രാം ഉയർത്തിയാണ് മീരാബായ് ചാനുവിന് വെള്ളിത്തിളക്കം സ്വന്തമാക്കാനായത്.

ഭാരോദ്വഹനത്തിൽ കർണ്ണം മല്ലേശ്വരിക്ക് ശേഷം ഇന്ത്യക്ക് മെഡൽ ലഭിക്കുന്നത് ഇതാദ്യമാണ്. മീരാബായിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്തെത്തി. ‘ഇത് വിജയകരമായ തുടക്കം. മീരാബായ് ചാനുവിന്റെ വെള്ളിമെഡൽ നേട്ടത്തിലൂടെ രാജ്യം സന്തോഷിക്കുന്നു. ഈ നേട്ടം ഇന്ത്യക്കാർക്ക് പ്രചോദനമാകുമെന്ന് പ്രധാനമന്ത്രി ട്വീറ്റിൽ കുറിച്ചു.

ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനക്കാരിയാണ് മീരാബായ്. ക്ലീൻ ആന്റ് ജർക്കിൽ ലോക റെക്കോർഡിന് ഉടമയാണ്. ഇക്കുറി മീരാബായ് ചാനുവിന് സ്വർണം പ്രതീക്ഷിച്ചിരുന്നുവെങ്കിലും വെള്ളിയാണ് മീരബായ് നേടിയത്. ചൈനയുടെ ഷുഹുവിയാണ് സ്വർണമെഡൽ നേടിയത്.

Story highlights- meerabhai chanu bags india’s first medal