ഉമ്മയുടെ ഹൽവാ മധുരത്തിൽ മിയക്കുട്ടി പാടി, ‘പൂന്താലി പുഴയൊരു വമ്പത്തി..’- അതിമധുരമുള്ളൊരു നിമിഷം

ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കുട്ടിക്കുറുമ്പിയാണ് മിയ മെഹക്. പാട്ടുവേദിയിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥികളിൽ ഒരാളായ മിയ രസകരമായ സംസാരവും അതിമനോഹരമായ ആലാപനവുംകൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയ കുറുമ്പിയാണ്.ഉമ്മ തയ്ച്ചു കൊടുക്കുന്ന വസ്ത്രങ്ങളെക്കുറിച്ചും മുടിയുടെ ഭംഗിയെ കുറിച്ചുമെല്ലാം വാതോരാതെ സംസാരിക്കുന്ന മിയക്കുട്ടി പാട്ടിലും മിടുമിടുക്കിയാണ്.

ഇപ്പോഴിതാ, കിളിച്ചുണ്ടൻ മാമ്പഴം എന്ന സിനിമയിലെ മനോഹരമായ ഒരു ഗാനവുമായി എത്തിയിരിക്കുകയാണ് മിയ. പാട്ടിനു മുൻപ് ഉമ്മ ഉണ്ടാക്കിയ ഹൽവ ജഡ്ജസിന് കൊണ്ടുവന്ന് വിതരണം ചെയ്യുകയും ചെയ്തു മിടുക്കി. ‘കസവിന്റെ തട്ടമിട്ട്, വെള്ളിയരഞ്ഞാണമിട്ട്..’ എന്ന ഗാനമാണ് മിയ ആലപിച്ചത്.

വിനീത് ശ്രീനിവാസൻ ആദ്യമായി ആലപിച്ച ഗാനമാണിത് എന്നൊക്കെ പറഞ്ഞുകൊണ്ടാണ് മിടുക്കി പാട്ടുതുടങ്ങിയത്. കോര്സുമായി അക്ഷിത്തും കൃഷ്ണശ്രീയും ശ്രീനന്ദയും ഒപ്പം ചേർന്നു. തുടക്കം മുതൽ അവസാനം വരെ മിയയും ഓർക്കസ്ട്രയും ആവേശത്തോടെ നിന്ന പ്രകടനം കയ്യടികളോടെയാണ് ജഡ്ജസ് ഏറ്റെടുത്തത്.

Read More: അയ്യപ്പനും കോശിയും തെലുങ്ക് റീമേക്കിൽ പവൻ കല്യാണിന്റെ നായികയായി നിത്യ മേനോൻ

പാട്ടിന് മികച്ച അഭിപ്രായമാണ് എല്ലാവരും പറഞ്ഞത്. സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കുകയാണ് ഈ ഫോർട്ട് കൊച്ചിക്കാരി മിടുക്കി.

Story highlights- miah mehak sings ‘kasavinte thattamittu’ song