വെല്ലുവിളികളില്‍ പതറാതെ ശരവേഗത്തില് തിരിച്ചടികളുമായി ഡെയ്‌സി

ഡെയ്‌സി എന്ന പേര് ഇന്ന് മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് അപരിചിതമല്ല. പ്രിയങ്കരി എന്ന പരമ്പരയിലൂടെ പ്രേക്ഷക മനസ്സില്‍ സ്ഥാനമുറപ്പിച്ച കഥാപാത്രമാണ് ഡെയ്‌സി. ലോക്ക്ഡൗണ്‍ കാലത്ത് ടെലിവിഷന്‍ പ്രേക്ഷകരുടെ വിരസതയകറ്റാന്‍ ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ആരംഭിച്ച പരമ്പരയാണ് പ്രിയങ്കരി.

ഉറച്ച നിലപാടുകളും തോല്‍ക്കാന്‍ തയാറാകാത്ത മനസ്സുമുള്ളയാളാണ് പ്രിയങ്കരയിലെ ഡെയ്‌സി. ചലച്ചിത്ര താരം ഷഫ്‌നയാണ് ഡെയ്‌സിയായി എത്തുന്നത്. ഡെയ്‌സി എന്ന കഥാപാത്രത്തെ താരം പരിപൂര്‍ണതയിലെത്തിക്കുന്നു. പരമ്പരയിലെ മറ്റ് കഥാപാത്രങ്ങളുടെ അഭിനയ മികവും പ്രശംസനീയമാണ്.

Read more: ‘അയ്യോ, മഞ്ജു ‘വാരി’യെ അറിയില്ലേ?സിനിമയിലൊക്കെ ഉള്ളയാളാ..’- രമേഷ് പിഷാരടിയെ കുഴപ്പിച്ച് മേഘ്‌നക്കുട്ടി

ഫ്‌ളവേഴ്‌സ് ടിവിയില്‍ എല്ലാ ദിവസവും രാത്രി 7.30 നാണ് പ്രിയങ്കരിയുടെ സംപ്രേക്ഷണം. സംഭവബഹുലമായ കഥാമുഹൂര്‍ത്തങ്ങളിലൂടെ സഞ്ചരിക്കുന്ന പ്രിയങ്കരി മികച്ച ഒരു ചലച്ചിത്രാനുഭവമാണ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. അതുകൊണ്ടുതന്നെ മിനിസ്‌ക്രീന്‍ സിനിമ എന്നും പ്രിയങ്കരിയെ വിശേഷിപ്പിക്കാം.

Story highlights: Priyanakari Flowers serial promo