രമേഷ് പിഷാരടിയെ പാട്ട് പഠിപ്പിച്ച് മേഘ്നക്കുട്ടി; മനോഹരം ഈ കാഴ്ച

ലോക മലയാളികള്‍ക്ക് പാട്ട് വിസ്മയങ്ങള്‍ സമ്മാനിക്കുന്ന പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍. അതിഗംഭീരമായ ആലാപന മികവുകൊണ്ടും നിഷ്‌കളങ്കത നിറഞ്ഞ കുട്ടി വര്‍ത്തമാനങ്ങള്‍ക്കൊണ്ടും പ്രേക്ഷക മനസ്സുകള്‍ കീഴടക്കിയിരിക്കുന്നു ടോപ് സിംഗറിലെ കുരുന്ന് ഗായകര്‍. ആദ്യ സീസണിന് പിന്നാലെ എത്തിയ ടോപ് സിംഗര്‍ 2 ഉം മികച്ച പ്രേക്ഷക സ്വീകാര്യതയോടെ മുന്നേറുകയാണ്.

ടോപ് സിംഗറിലെ കുട്ടിപ്പാട്ടുകാരി മേഘ്‌നയ്ക്കുമുണ്ട് ആരാധകര്‍ ഏറെ. മലയാളികളെ ചിരിപ്പിക്കുന്ന രമേഷ് പിഷാരടിയും ടോപ് സിംഗറില്‍ അതിഥിയായെത്തി. മേഘ്‌നക്കുട്ടിയും രമേഷ് പിഷാരടിയും തമ്മിലുള്ള സംസാരവും ഏറെ രസകരമാണ്.

Read more: ഉമ്മയുടെ ഹൽവാ മധുരത്തിൽ മിയക്കുട്ടി പാടി, ‘പൂന്താലി പുഴയൊരു വമ്പത്തി..’- അതിമധുരമുള്ളൊരു നിമിഷം

സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് രമേഷ് പിഷാരടിയെ പാട്ടു പഠിപ്പിക്കുന്ന മേഘ്‌നക്കുട്ടിയുടെ വിഡിയോ. എന്തിലും ഏതിലും നര്‍മ്മങ്ങള്‍ ചേര്‍ത്ത് പറയാറുള്ള രമേഷ് പിഷാരടി ടോപ് സിംഗര്‍ വേദിയിലും നര്‍മ്മം മറന്നില്ല. ലല്ലലം പാടുന്ന ചെല്ലക്കിളികളെ എന്ന പാട്ടാണ് മേഘ്‌നക്കുട്ടി രമേഷ് പിഷാരടിയെ പഠിപ്പിച്ചത്.

Story highlights: Ramesh Pisharody and Megna in Flowers Top Singer