തെരുവിൽ നിന്നും ക്രിക്കറ്റ് കുടുംബത്തിലേക്ക്; വളർത്തുനായയെ കണ്ടെത്തിയ കഥപറഞ്ഞ് സച്ചിൻ ടെണ്ടുൽക്കർ- വിഡിയോ

July 30, 2021

സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ താരമാകുന്നത് സ്പൈക്ക് എന്ന നായക്കുട്ടിയാണ്. സ്പൈക്കിന്റെ ജീവിതവും ഒടുവിൽ എത്തിച്ചേർന്ന കുടുംബവുമാണ് ഈ കുഞ്ഞൻ നായയെ സോഷ്യൽ ലോകത്തിന്റെ ഇഷ്ട താരമാക്കി മാറ്റിയത്. ഇതിഹാസ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറിന്റെ വളർത്തുനായയാണ് ഇന്ത്യൻ ബ്രീഡിലുള്ള സ്പൈക്ക്. പൊതുവെ വിദേശ ഇനങ്ങളിലുള്ള ഫാൻസി നായകളെയാണ് സിനിമ- ക്രിക്കറ്റ് താരങ്ങൾ വളർത്താറുള്ളത്. സ്പൈക്ക് സച്ചിന്റെ കയ്യിലേക്ക് എത്തിയത് വളരെ വൈകാരികമായ യാത്രയിലൂടെയാണ്.

ട്വിറ്ററിലും ഇൻസ്റ്റാഗ്രാമിലും സ്പൈക്കിന്റെ വിഡിയോ പങ്കുവെച്ചുകൊണ്ടാണ് സച്ചിൻ തന്റെ വീട്ടിലെ പുതിയ അതിഥിയെ ആരാധകർക്ക് പരിചയപ്പെടുത്തിയത്. സച്ചിന്റെ ഫാംഹൗസിലെ പരിചാരകരുടെ മക്കളാണ് ഈ നായക്കുട്ടിയെ തെരുവിൽ നിന്നും രക്ഷിച്ചത്.

Read More: രാജ്യത്ത് 24 മണിക്കൂറിനിടെ 44,230 കൊവിഡ് കേസുകൾ; പകുതി രോഗബാധിതരും കേരളത്തിൽ

ചന്തയിലെ തിരക്കിൽ അമ്മയെ നഷ്ടപ്പെട്ട നിലയിലാണ് നായക്കുട്ടിയെ ആ കുട്ടികൾ കണ്ടെത്തിയത്. അങ്ങനെ കുട്ടികൾ അവനെ ഫാം ഹൗസിലേക്ക് കൊണ്ടുവരാൻ തീരുമാനിച്ചു. ഫാം ഹൗസിലെത്തിയ നായകുട്ടിയുടെ കഥ അറിഞ്ഞ സച്ചിൻ സ്പൈക്ക് എന്ന പേരുനല്കി നായക്കുട്ടിയെ ദത്തെടുത്തു. ഈ കുഞ്ഞു നായ തന്റെ ജീവിതം തന്നെ മാറ്റിമറിച്ചതായി സച്ചിൻ പറയുന്നു. സച്ചിന്റെ വീടിനുള്ളിലും പറമ്പിലുമെല്ലാം ഓടിനടക്കുകയാണ് സ്പൈക്ക്. ‘ജബ് വീ മെറ്റ് സ്പൈക്ക്’ എന്ന ക്യാപ്ഷനൊപ്പമാണ് സച്ചിൻ വിഡിയോ പങ്കുവെച്ചത്.

Story highlights- sachin tendulkar about his pet dog