“ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു…” ഭാവാര്‍ദ്രമായി പാടി മോഹന്‍ലാല്‍: വിഡിയോ

Actor Mohanlal singing video

മലയാള ചലച്ചിത്രലോകത്ത് അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന താരമാണ് മോഹന്‍ലാല്‍. അഭിനയത്തിന് പുറമെ പാട്ടിലും പ്രതിഭ തെളിയിച്ചിരുക്കുന്നു താരം. സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കുകയാണ് മോഹന്‍ലാലിന്റെ ഒരു പാട്ട് വിഡിയോ. മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ് എന്ന ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട വിഡിയോ നിരവധിപ്പേരാണ് പങ്കുവയ്ക്കുന്നത്.

സുഹൃത്തുക്കള്‍ക്കൊപ്പമിരുന്നാണ് താരത്തിന്റെ ആലാപനം. ഗാനത്തിന്റെ തനിമ ചോരാതെയുള്ള മോഹന്‍ലാലിന്റെ ആലാപനം കൈയടി നേടുന്നു. ഒരു കുടുംബ സദസ്സില്‍ നിന്നും പകര്‍ത്തിയതാണ് വിഡിയോ. എന്നാല്‍ ഇത് എപ്പോള്‍ പകര്‍ത്തിയതാണെന്നുള്ള കാര്യത്തല്‍ വ്യക്തതയില്ല.

മലയാളികള്‍ എക്കാലത്തും ഹൃദയത്തിലേറ്റുന്ന ‘ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു…’ എന്ന ഗാനമാണ് മറ്റൊരാള്‍ക്ക് ഒപ്പം ചേര്‍ന്ന് മോഹന്‍ലാല്‍ പാടുന്നത്. ‘ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ശ്രീകുമാരന്‍ തമ്പിയുടേതാണ് ഗാനത്തിലെ വരികള്‍. വി ദക്ഷിണാമൂര്‍ത്തി സംഗീതം പകര്‍ന്നിരിക്കുന്നു. പി ജയചന്ദ്രന്‍ ആണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

Read more: ‘അയ്യോ, മഞ്ജു ‘വാരി’യെ അറിയില്ലേ?സിനിമയിലൊക്കെ ഉള്ളയാളാ..’- രമേഷ് പിഷാരടിയെ കുഴപ്പിച്ച് മേഘ്‌നക്കുട്ടി

നിരവധി ചിത്രങ്ങളും മോഹന്‍ലാലിന്റേതായി പ്രേക്ഷകരിലേക്കെത്താന്‍ കാത്തിരിക്കുകയാണ്. മോഹന്‍ലാല്‍ നായകനായെത്തുന്ന ബ്രോ ഡാഡി എന്ന സിനിമയുടെ ചിത്രീകരണവും പുരോഗമിക്കുകയാണ്. പൃഥ്വിരാജ് സുകുമാരന്‍ ആണ് ബ്രോ ഡാഡിയുടെ സംവിധായന്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം.

Story highlights: Actor Mohanlal singing video