എംബിഎ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു; ചായ വിറ്റ് കോടീശ്വരനായ യുവാവ്

എം ബി എ പഠനത്തിനിടെയിലാണ് സ്വന്തമായി ഒരു ബിസിനസ് എന്ന ആശയം പ്രഫുൽ ബില്ലോ എന്ന യുവാവിന് തോന്നിയത്. ഇതിനായി പഠനം ഉപേക്ഷിച്ചു. അച്ഛനിൽ നിന്നും 8000 രൂപ കടം വാങ്ങി… എന്നാൽ എന്ത് ബിസിനസ് തുടങ്ങണം എന്ന കാര്യത്തിൽ ആശങ്കയിലായിരുന്നു പ്രഫുൽ. അതിനിടെയിലാണ് എന്തുകൊണ്ട് ഇന്ത്യക്കാരുടെ വികാരമായ ചായക്കച്ചവടം തുടങ്ങിക്കൂടാ എന്ന ചിന്ത പ്രഫുലിന് ഉണ്ടായത്. അങ്ങനെ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച പ്രഫുൽ ബില്ലോ ചായ വിൽപ്പനയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചു.

അഹമ്മദാബാദിൽ ഐഐഎമ്മിന്റെ പരിസരത്ത് ചായവാല എന്ന പേരിൽ ഒരു ചെറിയ കടയും പ്രഫുൽ ആരംഭിച്ചു. അങ്ങനെ നിരവധി ചായക്കടക്കൾക്കിടയിൽ പ്രവർത്തനം ആരംഭിച്ച പ്രഫുലിന്റെ കടയിൽനിന്നും ആദ്യദിവസം ചായ വിറ്റ് ലഭിച്ചത് 150 രൂപ. എന്നാൽ ഇന്ന് ലക്ഷങ്ങളുടെ കച്ചവടമാണ് പ്രഫുലിന്റെ കടയിൽ നടക്കുന്നത്. പ്രഫുൽ ഒറ്റയ്ക്ക് ആരംഭിച്ച കടയിൽ ഇന്ന് ജോലിക്കാരായി ഉള്ളത് 20 ഓളം പേരാണ്. അതിന് പുറമെ ഇന്ന് 300 സ്‌ക്വയർ ഫീറ്റുള്ള റെസ്റ്റോറന്റായി മാറിയിരിക്കുകയാണ് പ്രഫുലിന്റെ ചായക്കട.

Read also:ഉപകരണമല്ല അത് വായിക്കുന്നവനാണ് സംഗീതം സൃഷ്ടിക്കുന്നത്; പ്രണവുമൊത്തുള്ള ആദ്യ കൂടിക്കാഴ്ചയുടെ മനോഹരമായ ഓർമകൾ പങ്കുവെച്ച് അൽഫോൻസ് പുത്രൻ…

ഇംഗ്ലീഷ് സംസാരിക്കുന്ന ചായക്കടക്കാരൻ ആദ്യമൊക്കെ ഇവിടെത്തുന്നവർക്ക് വലിയ കൗതുകമായിരുന്നു. എന്നാൽ ഇന്ന് പ്രഫുലിന്റെ ചായക്കടയെക്കുറിച്ച് അറിഞ്ഞ് കേട്ട് നിരവധിപ്പേരാണ് ഇവിടേക്ക് എത്തുന്നത്. വർഷത്തിൽ മൂന്ന് കോടി രൂപയാണ് ചായക്കടയിൽ നിന്നും പ്രഫുലിന്റെ വരുമാനം.

Read also:വായുവിലൂടെ ഉയർന്നുപൊങ്ങി മഞ്ജു വാര്യർ; ശ്രദ്ധനേടി ‘ചതുർമുഖം’ മേക്കിങ് വിഡിയോ

Story highlights: this MBA dropout man started tea shop is now a millionaire