മോഹൻലാലിൻറെ ആറാട്ട് ലുക്ക് ദോശയിൽ വിരിഞ്ഞപ്പോൾ- വിഡിയോ

മോഹന്‍ലാല്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് ആറാട്ട്. ബി ഉണ്ണികൃഷ്ണനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്’ എന്നാണ് ചിത്രത്തിന്റെ ടൈറ്റിലും. ഇപ്പോഴിതാ, മോഹൻലാലിൻറെ ആറാട്ട് ലുക്കിലുള്ള ദോശ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു.

മോഹൻലാൽ ഫാൻസ്‌ ഗ്രൂപ്പിലാണ് ദോശ ഉണ്ടാക്കുന്ന വിഡിയോ പങ്കുവെച്ചിരിക്കുന്നത്. മാവിൽ നിറംചേർത്ത് മോഹൻലാലിൻറെ മുഖം ദോശയിൽ ഒരുക്കിയിരിക്കുകയാണ്. വ്യത്യസ്തമായ വിഡിയോ സമൂഹമാധ്യമങ്ങളിലും ശ്രദ്ധേയമായി.

Read More: ഒളിമ്പിക്സിൽ ആദ്യ മെഡൽ തിളക്കത്തിൽ ഇന്ത്യ; മീരാബായ് ചാനുവിലൂടെ ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ

ചിത്രത്തിലെ ഓരോ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ചലച്ചിത്ര ആസ്വാദകരുടെ ശ്രദ്ധ നേടാറുണ്ട്. ഉദയ്കൃഷ്ണയുടേതാണ് ആറാട്ട് എന്ന ചിത്രത്തിന്റെ തിരക്കഥ. മാടമ്പി, ഗ്രാന്‍ഡ് മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ്, വില്ലന്‍, പുലിമുരുകന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ഉദയ് കൃഷ്ണയും ഒരുമിക്കുകയാണ് പുതിയ ചിത്രത്തില്‍. ഉദയ് കൃഷ്ണ- ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ ഒരു ചിത്രമൊരുങ്ങുന്നതും ഇത് ആദ്യമായാണ്.

Story highlights- viral mohanlal arattu look dosha