കേന്ദ്ര കഥാപാത്രങ്ങള്‍ക്കൊപ്പം പൂച്ചകളും; ശ്രദ്ധ നേടി ബര്‍മുഡ മോഷന്‍ പോസ്റ്റര്‍

Barmuda movie motion poster

സിനിമകള്‍ പ്രേക്ഷകരിലേക്ക് എത്തും മുന്‍പേ ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന പോസ്റ്ററുകളും ടീസറുമെല്ലാം ചലച്ചിത്രലോകത്ത് ശ്രദ്ധ നേടാറുണ്ട്. ബര്‍മുഡ എന്ന ചിത്രത്തിന്റേതായി പുറത്തെത്തിയ മേഷന്‍ പോസ്റ്ററും ചലച്ചിത്രലോകത്ത് ശ്രദ്ധ ആകര്‍ഷിക്കുന്നു. ഷെയ്ന്‍ നിഗവും വിനയ് ഫോര്‍ട്ടും ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ടി കെ രാജീവ് കുമാര്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.

കേന്ദ്ര കഥാപാത്രങ്ങള്‍ക്ക് ഒപ്പം നിരവധി പൂച്ചകളും പോസ്റ്ററില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇതുതന്നെയാണ് ഈ പോസ്റ്ററിലെ ഒരു പ്രധാന ആകര്‍ഷണവും. ചലച്ചിത്രതാരം മഞ്ജു വാര്യര്‍ ആണ് മോഷന്‍ പോസ്റ്റര്‍ സമൂഹമാധ്യമങ്ങളിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചത്. 24 ഫ്രെയിംസിന്റെ ബാനറില്‍ സൂരജ് സി കെ, ബിജു സി ജെ, ബാദുഷ എന്‍ എം എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

Read more: ‘തങ്കത്തിങ്കള്‍ കിളിയായ് കുറുകാം…’; ഹിറ്റ് ഗാനത്തിന് പ്രണയാര്‍ദ്രമായി ചുവടുവെച്ച് യുവയും മൃദുലയും

നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ബര്‍മുഡയില്‍. ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജന്‍ സുദര്‍ശന്‍, നിരഞ്ജന അനൂപ്, നൂറിന്‍ ഷെരീഫ് തുടങ്ങിയവര്‍ ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തുന്നു. കാശ്മീരിയായ ശെയ്‌ലി കൃഷ്ണയാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. കോമഡി പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രംകൂടിയാണ് ബര്‍മുഡ.

Story highlights: Barmuda movie motion poster