നായകനായി നിവിന്‍ പോളി; റാമിന്റെ സംവിധാനത്തില്‍ പുതിയ ചിത്രമൊരുങ്ങുന്നു

Director Ram and Nivin Pauly to collaborate for a bilingual film

നിരവധി കഥാപാത്രങ്ങളിലൂടെ ചലച്ചിത്ര ലോകത്ത് കൈയടി നേടിയ താരമാണ് നിവിന്‍ പോളി. അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളേയും അഭിനയികവുകൊണ്ട് താരം പരിപൂര്‍ണതയിലെത്തിക്കുന്നു. നിവിന്‍ പോളി നായകനായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. റാം ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.

മമ്മൂട്ടി നായകനായെത്തിയ പേരന്‍പ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം റാം ഒരുക്കുന്ന ചിത്രമാണിത്. സിനിമയുടെ പേര് പുറത്തെത്തിയിട്ടില്ല. വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് കാമാച്ചി ആണ് ചിത്രത്തിന്റെ നിര്‍മാണം. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് സൂചന. നിവിന്‍ പോളിക്കൊപ്പം അഞ്ജലി, സൂരി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

Read more: ‘തങ്കത്തിങ്കള്‍ കിളിയായ് കുറുകാം…’; ഹിറ്റ് ഗാനത്തിന് പ്രണയാര്‍ദ്രമായി ചുവടുവെച്ച് യുവയും മൃദുലയും

യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. നിവിന്‍ പോളിയും റാമും ആദ്യമായി ഒരുമിച്ചത്തുന്ന ചിത്രം കൂടിയാണ് ഇത്. എന്നാല്‍ റാമിനൊപ്പമുള്ള അഞ്ജിലിയുടെ രണ്ടാമത്തെ പ്രൊജക്ട് ആണ പുതിയ ചിത്രം. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ പേരന്‍പ് എന്ന ചിത്രത്തില്‍ അഞ്ജലി കഥാപാത്രമായെത്തിയിരുന്നു.

Story highlights: Director Ram and Nivin Pauly to collaborate for a bilingual film