ഈ പെര്‍ഫോമെന്‍സ് കണ്ടാല്‍ ആരും പറയും ‘മലയാളി പൊളിയാണ്, പിന്നെ ദേ ഇവരും’- ഓണം റാപ് ഫുള്‍ വിഡിയോ

Flowers Star Magic Bineesh Bastin and Azees Nedumangad

നമ്മള്‍ മലയാളികള്‍ പൊളിയല്ലേ…. എന്ന് ഒരിക്കലെങ്കിലും പറയാത്ത മലയാളികള്‍ ഉണ്ടാവില്ല. മലയാളികളുടെ നാവിന്‍ത്തുമ്പത്തുള്ള വാക്കുകള്‍ കോര്‍ത്തിണക്കി ഗംഭീരമായൊരു റാപ് ഒരുക്കിയിരിക്കുകയാണ് ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക് ടീം. ഓണത്തോട് അനുബന്ധിച്ച് എത്തിയ ഈ സ്‌പെഷ്യല്‍ മലയാളം റാപ് സോങ് സംഗീതാസ്വാദകരുടെ ഹൃദയതാളങ്ങള്‍ പോലും കീഴടക്കുന്നു.

ഫ്‌ളവേഴ്‌സ് സ്റ്റാര്‍മാജിക്കിലെ താരങ്ങളായ ബിനീഷ് ബാസ്റ്റിനും അസീസ് നെടുമങ്ങാടും ചേര്‍ന്നാണ് ഈ റാപ് ഒരുക്കിയത്. ഇരുവരുടേയും പ്രകടനം സൈബര്‍ ഇടങ്ങളില്‍ ഹിറ്റായി മാറിയിരിക്കുകയാണ്. മലയാളി പൊളിയാണ് ചങ്കാണ് മലയാളി… എന്ന റാപ് ഗാനം പ്രേക്ഷക ലക്ഷങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു. ടീമേ.. എന്ന് അഭിസംബോധന ചെയ്യുന്ന ബിനീഷ് ബാസ്റ്റിന്‍ ഫ്ളവേഴ്സ് സ്റ്റാര്‍മാജിക്കിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ടീമേട്ടനായി. രസകരമായ കൗണ്ടറുകളിലൂടെ അസീസ് നെടുമങ്ങാട് എന്ന കലാകാരന്‍ പ്രിയപ്പെട്ട അസീസിക്കയുമായി. ഇരുവരുടേയും സാന്നിധ്യം ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക്കിന്റെ മാറ്റു കൂട്ടുന്നു.

ഓരോ എപ്പിസോഡിലും ഏറെ രസകരമായ നിമിഷങ്ങളാണ് ഫ്ളവേഴ്സ് സ്റ്റാര്‍ മാജിക് പ്രേക്ഷകര്‍ക്കായി സമ്മാനിയ്ക്കുന്നത്. രസകരമായ കൗണ്ടറുകളും വേഷപ്പകര്‍ച്ചകളും ആവേശം നിറയ്ക്കുന്ന ഗെയിമുകളുമെല്ലാം ഫ്ളവേഴ്സ് സ്റ്റാര്‍ മാജിക്കിന്റെ ആകര്‍ഷണങ്ങളാണ്. ഫ്ളവേഴ്സ് സ്റ്റാര്‍ മാജിക്കിലെ താരക്കൂട്ടങ്ങളും കൈയി നേടുകയാണ് ഗംഭീരമായ പ്രകടനങ്ങളിലൂടെ.

Story highlights: Flowers Star Magic Bineesh Bastin and Azees Nedumangad Rap Performance