തെച്ചിപ്പൂവേ തെങ്കാശിപ്പൂവേ മച്ചാനെ പാരുങ്കെടി…. ഹിറ്റ് ഗാനം ഗംഭീരമാക്കി കുരുന്ന് ഗായകര്‍

Flowers Top Singer Beautiful performance by Devana and

‘തെച്ചിപ്പൂവേ തെങ്കാശിപ്പൂവേ മച്ചാനെ പാരുങ്കെടി
വായോ വായോ നീയെന്‍ മാറില്‍ച്ചായോ… ഭാഷയുടേയും ദേശത്തിന്റേയും അതിരുകള്‍ കടന്നും ജനഹൃദയങ്ങളില്‍ ഇടം നേടിയ പാട്ടാണിത്. ഒരു കാലത്ത് ഗാനമേളകളിലെ സ്ഥിരം സാന്നിധ്യം. ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഈ പാട്ടുകൊണ്ട് അനശ്വരമായൊരു സമ്മാനമൊരുക്കിയിരിക്കുകയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ രണ്ട് കുരുന്ന് ഗായകര്‍.

ശ്രീദേവും ദേവന സി കെയും ചേര്‍ന്നാണ് മനോഹരമായ ഈ ഗാനം ഗംഭീരമായി ആലപിച്ചത്. പാട്ടിന്റെ ഭാവവും താളവും ചോരാതെ കുരുന്ന് ഗായകപ്രതിഭകള്‍ ഭംഗിയോടെ പാടി. രഥോത്സവം എന്ന സിനിമയിലേതാണ് ഈ ഗാനം. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് ബേണി- ഇഗ്നേഷ്യസ് സംഗീതം പകര്‍ന്നിരിക്കുന്നു. കെ ജെ യേശുദാസും കെ എസ് ചിത്രയും ചേര്‍ന്നാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചരിക്കുന്നത്.

Read more: ‘കല്ലായിക്കടവത്തെ….’; ആരും കേട്ടിരുന്നുപോകും കുരുന്നു ഗായകരുടെ ഈ പാട്ട് പ്രകടനം

സംഗീതാശ്വാദകര്‍ക്ക് മനോഹരമായ പാട്ട് വിസ്മയങ്ങള്‍ സമ്മാനിയ്ക്കുന്ന പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍. നിഷ്‌കളങ്കത നിറഞ്ഞ കുരുന്ന് വര്‍ത്തമാനങ്ങള്‍ക്കൊണ്ടും പ്രായത്തെ വെല്ലുന്ന ആലാപന മികവുകൊണ്ടും ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കുട്ടിപ്പാട്ടുകാര്‍ ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കുന്നു. ആദ്യ സീസണിന് പിന്നാലെ പ്രേക്ഷകരിലേക്കെത്തിയ ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍-2-ഉം മികച്ച പ്രേക്ഷക സ്വീകാര്യതയോടെ മുന്നേറുകയാണ്.

Story highlights: Flowers Top Singer Beautiful performance by Devana and Sreedevu