ജയസൂര്യ നായകനായി പുതിയ ചിത്രം ഒരുങ്ങുന്നു; സംവിധാനം ജോഷി

മലയാള ചലച്ചിത്രലോകത്ത് അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന താരമാണ് ജയസൂര്യ. അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളേയും താരം പരിപൂര്‍ണതയിലെത്തിക്കുന്നു. നിരവധിയാണ് ജയസൂര്യ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുള്ള കഥാപാത്രങ്ങളും. താരം പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമൊരുങ്ങുന്നു. ജോഷിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.

മാമാങ്കം എന്ന ചിത്രത്തിന് ശേഷം വേണു കുന്നപ്പിള്ളി നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ഇത്. ജയസൂര്യയുടെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ചായിരുന്നു പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം. ഇന്ത്യയിലും വിദേശത്തുമായിട്ടായിരിക്കും സിനിമയുടെ ചിത്രീകരണം എന്നാണ് സൂചന. ബിഗ് ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നതും.

Read more: ‘തുള്ളിക്കളിക്കണ കുഞ്ഞിപ്പുഴു’ പാടി ജയസൂരി; ‘നിര്‍ത്തെടാ…’ എന്ന് വൃദ്ധിക്കുട്ടിയും: വൈറല്‍ വിഡിയോ

മറ്റ് നിരവധി ചിത്രങ്ങളും ജയസൂര്യയുടേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. രഞ്ജിത് ശങ്കര്‍ സംവിധാനം നിര്‍വഹിക്കുന്ന സണ്ണി, നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഈശോ, പ്രജേഷ് സെന്‍ ഒരുക്കുന്ന മേരി ആവാസ് സുനോ തുടങ്ങി നിരവധി ചത്രങ്ങളുണ്ട് താരത്തിന്റേതായി പ്രേക്ഷകരിലേക്കെത്താന്‍.

Story highlights: Jayasuriya- Joshiy teams up for big-budget movie