അപ്പുക്കുട്ടനായി മീനാക്ഷി; ഒപ്പം ശ്രീവിദ്യയും ചൈതന്യയും ചേർന്നൊരു രസികൻ അനുകരണം- വിഡിയോ

മികച്ച കലാകാരന്മാരാണ് ഫ്‌ളവേഴ്‌സ് ടി വിയുടെ ഓരോ പ്രോഗ്രാമിലും ഭാഗമാകാറുള്ളത്. സ്റ്റാർ മാജിക്കിലും ടോപ് സിംഗറിലുമെല്ലാം ഇങ്ങനെയുള്ള ഒട്ടേറെ താരങ്ങളുണ്ട്. ടോപ് സിംഗർ അവതാരകയായ മീനാക്ഷി അനൂപ് അഭിനയലോകത്തെ സജീവ സാന്നിധ്യമാണ്. സ്റ്റാർ മാജിക്കിലെ ഓരോ താരങ്ങളും സീരിയലിലും സമൂഹമാധ്യമങ്ങളിലുമെല്ലാം സാന്നിധ്യമറിയിച്ചവരാണ്. ടോപ് സിംഗറിലെ മീനാക്ഷിയും സ്റ്റാർ മാജിക്കിലെ ചൈതന്യ പ്രകാശും ശ്രീവിദ്യയും ചേർന്ന് അവതരിപ്പിച്ച ഒരു രസികൻ അനുകരണമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

ഇൻ ഹരിഹർ നഗർ എന്ന സിനിമയിലെ രംഗമാണ് മൂവരും ചേർന്ന് അവതരിപ്പിക്കുന്നത്. ജഗദീഷിന്റെ വേഷം അവതരിപ്പിച്ച മീനാക്ഷിയുടെ പ്രകടനത്തിനാണ് കൈയടി ഉയരുന്നത്. ഇവരോടൊപ്പം ഗുലുമാൽ പരിപാടിയിലൂടെ ശ്രദ്ധേയനായ അനൂപും ഭാഗമാകുന്നുണ്ട്. രസകരമായ ഈ വിഡിയോ ഫ്‌ളവേഴ്‌സ് ഇൻസ്റ്റാഗ്രാം പേജിൽ ആരംഭിച്ച രസകരമായ അഭിമുഖ പരിപാടിയിൽ നിന്നുള്ളതാണ്. ഫ്‌ളവേഴ്‌സ് പെൺപട എന്ന എപ്പിസോഡിലാണ് ടോപ് സിംഗറിലെയും സ്റ്റാർ മാജിക്കിലെയും താരങ്ങൾ ഒന്നിച്ച് വരുന്നത്.

മിനിസ്ക്രീൻ പ്രേക്ഷകർക്കും സിനിമാ പ്രേക്ഷകർക്കും ഒരുപോലെ പ്രിയങ്കരിയാണ് മീനാക്ഷി. സിനിമകളിൽ സജീവമായിരുന്നെങ്കിലും ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ടോപ് സിംഗർ അവതാരകയായാണ് മീനാക്ഷി ജനപ്രിയത നേടിയത്. സ്വന്തം വീട്ടിലെ കുട്ടിയെന്ന സ്നേഹം ടോപ് സിംഗറിലൂടെ പ്രേക്ഷകരിൽ നിന്നും മീനാക്ഷിയെന്ന മീനൂട്ടിക്ക് ലഭിക്കാറുണ്ട്. രണ്ടാം വയസിൽ അഭിനയലോകത്തേക്ക് എത്തിയതാണ് മീനാക്ഷി.

Read More: ഉമ്മയുടെ ഹൽവാ മധുരത്തിൽ മിയക്കുട്ടി പാടി, ‘പൂന്താലി പുഴയൊരു വമ്പത്തി..’- അതിമധുരമുള്ളൊരു നിമിഷം

 ടിക് ടോക് താരമെന്ന നിലയിൽ സ്റ്റാർ മാജിക്കിലേക്ക് എത്തിയ മിടുക്കിയാണ് ചൈതന്യ പ്രകാശ്.മനോഹര നർത്തകിയും കൂടിയാണ് ചൈതന്യ. ടിക് ടോക്കിലും ഇൻസ്റാഗ്രാമിലുമെല്ലാം ശ്രദ്ധേയയാണ് താരം. 2016 -ൽ റിലീസ് ചെയ്ത ക്യാംപസ് ഡയറി എന്ന സിനിമയിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ താരമാണ് ശ്രീവിദ്യ. ഒരു പഴയ ബോംബ് കഥ ആയിരുന്നു ശ്രീവിദ്യ നായരുടെ ശ്രദ്ധിക്കപ്പെട്ട ആദ്യ സിനിമ. ഒരു കുട്ടനാടൻ ബ്ലോഗ്, മാഫി ഡോണ എന്നീ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.

Story highlights- meenakshi anoop and star magic actreesses instagram reels