‘നന്നാവാന്‍ എന്തോ ചെയ്യാന്‍…’ രസികന്‍ താളത്തില്‍ അമ്പലമുക്കിലെ വിശേഷങ്ങള്‍-ലെ ഗാനം

August 30, 2021
Nannavan video song from Ambalamukkile Visheshangal

ഗോകുല്‍ സുരേഷ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. ‘അമ്പലമുക്കിലെ വിശേഷങ്ങള്‍’ എന്നാണ് ചിത്രത്തിന്റെ പേര്. ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടുകയാണ് ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പുതിയ ഗാനം. ജയറാം കൈലാസ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിയ്ക്കുന്നത്.

രസകരമായ താളമാണ് ഗാനത്തിന്റെ പ്രധാന ആകര്‍ഷണം. ബി കെ ഹരിനാരായണന്റേതാണ് ഗാനത്തിലെ വരികള്‍. രഞ്ജിന്‍ രാജ് സംഗീതം പകര്‍ന്നിരിക്കുന്നു. സന്നിദാനന്ദന്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

Read more: ‘അങ്ങ് ആഫ്രിക്കേന്ന് വന്നതാ’; സസ്‌പെന്‍സ് നിറച്ച് ജിബൂട്ടി ട്രെയ്‌ലര്‍

പദ്മകുമാര്‍ എന്നാണ് ചിത്രത്തില്‍ ഗോകുല്‍ സുരേഷ് അവതരിപ്പിയ്ക്കുന്ന കഥപാത്രത്തിന്റെ പേര്. പപ്പു എന്നാണ് ഈ കഥാപാത്രത്തെ വിളിയ്ക്കുന്നത്. ഗോകുല്‍ സുരേഷ് തന്നെയാണ് ഗാനരംഗത്തിലെ പ്രധാന ആകര്‍ഷണവും.

ഉമേഷ് കൃഷ്നാണ് ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഗോകുല്‍ സുരേഷിന് പുറമെ നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. ലാല്‍, ഗണപതി, സുനില്‍ സുഗത, ഷാജു ശ്രീധര്‍, അസീസ്, ബിജുക്കുട്ടന്‍, ഷെഹിന്‍ സിദ്ധിഖ്, സജിത മഠത്തില്‍, സൂര്യ, അശ്വനി, മറീന, നോബി, സുധീര്‍ കരമന, ഉല്ലാസ് പന്തളം തുടങ്ങിയവര്‍ ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തുന്നു.

Story highlights: Nannavan video song from Ambalamukkile Visheshangal