നിർമാതാവും പാചകവിദഗ്ധനുമായ നൗഷാദ് അന്തരിച്ചു

ചലച്ചിത്ര നിർമാതാവും പാചക വിദഗ്ധനുമായ നൗഷാദ് അന്തരിച്ചു.55 വയസായിരുന്നു. രോഗബാധയെത്തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നൗഷാദ് ഇന്ന് രാവിലെ 9 മണിയോടെയാണ് മരണത്തിന് കീഴടങ്ങിയത്.

ബ്ലെസ്സിയുടെ ആദ്യചിത്രമായ കാഴ്ച നിർമിച്ചുകൊണ്ടാണ് നൗഷാദ് സിനിമ നിർമാണരംഗത്തേക്ക് ചുവടുവെച്ചത്. പിന്നീട് ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍, ലയണ്‍, പയ്യന്‍സ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളും നിർമിച്ചു. ടെലിവിഷന്‍ ചാനലുകളില്‍ വിവിധ പാചക പരിപാടികളുടെ അവതാരകനുമായിരുന്നു അദ്ദേഹം.

രണ്ടാഴ്ച മുൻപാണ് നൗഷാദിന്റെ ഭാര്യ മരിച്ചത്. ഇവർക്ക് ഒരു മകൾ മാത്രമാണ് ഉള്ളത്.

Story highlights: producer- chef naushad passed away